Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നതരുടെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തും:സരിത

കൊച്ചി: സരിതയ്ക്കും മടത്തു. എത്രകാലമായി ഇത്. സരിതയുടെ വായില്‍ ഏതോ ഒരു ഉന്നതന്റെ പേര് ഒളിപ്പിച്ചുവച്ചെന്നും പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴെല്ലാം ഇത് തന്നെ പല്ലവി. സരിത ആരുടെയോ പേര് പറയും. ഉമ്മന്‍ചാണ്ടി മന്ത്രിസഭ താഴെ വീഴും.

കഴിഞ്ഞ ദിവസം സരിതയുടെ അമ്മ തന്നെയാണ് ഇക്കാര്യവും പറഞ്ഞ് വീണ്ടും രംഗത്ത് വന്നത്. സരിതയുടെ മൊഴി അട്ടിമറിച്ചെന്നായിരുന്നു അവരുടെ വാദം. തന്റെ പേര് പുറത്ത് പറയാതിരുന്നാല്‍ രക്ഷപ്പെടുത്താമെന്ന് ഒരു ഉന്നത യുഡിഎഫ് നേതാവ് പറഞ്ഞതായി അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പേരിനെകുറിച്ച് ചോദിച്ചപ്പോഴാണ് തനിക്ക് മടുത്തെന്ന് സരിത പ്രതികരിച്ചത്.

Saritha S Nair

രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തം. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവസാനത്തെ രണ്ട് കേസില്‍കൂടെ സമര്‍പ്പിച്ച ഹര്‍ജി വിധികേള്‍ക്കാന്‍ കോടതിയില്‍ ഹാജരായതായിരുന്നു സരിത. ഈ രണ്ട് കേസില്‍ കൂടെ ജാമ്യം ലഭിച്ചല്‍ സരിതയ്ക്ക് പുറത്തിറങ്ങാന്‍ കഴിയും. രണ്ടും പണകൊടുത്ത് ഒത്തു തീര്‍പ്പാക്കിയതുകൊണ്ട് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

നേരത്തെ ജാമ്യം ലഭിച്ച കേസുകളിലെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനാലാണ് കാലാതാമസം ഉണ്ടാവുക. ജയിലില്‍ കഴിഞ്ഞിരുന്ന സരിതയുടെ മൊഴി അട്ടിമറിക്കാന്‍ യുഡിഎഫ് ഉന്നതന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അവസാന കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികളായ വി പി ജോയി, ജോസ് എന്നിവരില്‍ നിന്ന് പണം തട്ടിയ രണ്ടു കേസുകളിലാണ് സരിത എസ് നായര്‍ക്ക് ഇനി ജാമ്യം കിട്ടാനുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+