Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവെന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്; ആര്യന് പിന്തുണയുമായി സിനിമാ ലോകം, മന്നത്തിന് മുന്നില്‍ ആഘോഷം

മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം കിട്ടിയത് ആഘോഷിച്ച് ഷാറൂഖ് ഖാന്റെ ആരാധകര്‍. അദ്ദേഹത്തിന്റെ വസതിയായ മുംബൈയിലെ മന്നത്ത് എന്ന വീടിന് മുന്നില്‍ രാജകുമാരന് സ്വാഗതം എന്ന ഫ്‌ളക്‌സുമേന്തിയാണ് അദ്ദേഹത്തെ വരവേറ്റത്. ഷാറൂഖ് ഖാന്റെയും മകന്‍ ആര്യന്‍ ഖാന്റെയും ഫോട്ടോയും ഫ്‌ളക്‌സില്‍ ഒപ്പം ചേര്‍ത്തിരുന്നു. ചിലര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.

ph

കോടതി ഈ കേസ് പരിഗണിക്കുന്ന എല്ലാ ദിവസവും തങ്ങള്‍ ഇവിടെയെത്താറുണ്ടെന്ന് ആരാധകരിലൊരാള്‍ പറഞ്ഞു. ഷാറൂഖ് ഖാനെ തങ്ങള്‍ അതിയായി സ്‌നേഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജാമ്യം ലഭിക്കുന്ന പ്രതീക്ഷയിലാണ് എല്ലാ ദിവസവും ആരാധകര്‍ ഷാറൂഖിന്റെ മന്നത്തിന് മുന്നില്‍ വരുന്നത്. എന്നാല്‍ ജാമ്യം കിട്ടിയില്ലെന്നറിയുന്നതോടെ നിരാശരാി വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു. കൂടെ ബാസിഗര്‍ എന്ന സിനിമയിലെ ഡയലോഗും പറഞ്ഞ്‌കൊണ്ടാണ് ആരാധകര്‍ ആഘോഷം നടത്തുന്നത്.

മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് നര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഒക്ടോബര്‍ എട്ടിന് അദ്ദേഹത്തെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രണ്ട് തവണ ജാമ്യം കോടതി തള്ളുകയും ചെയ്തു. പിന്നീടാണ് ആര്യന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ആര്യനം കസ്റ്റഡിയിലെടുത്തത് മുതല്‍ ബോളിവൂഡ് സിനിമാ ലോകം ഷാറൂഖ് ഖാനും കുടുംബത്തിനും പിന്തുണയുമായി എത്തിയിരുന്നു. ബോബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചപ്പോഴും താരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ദൈവത്തിന് നന്ദി ഒരു പിതാവെന്ന നിലയില്‍ താന്‍ സന്തോഷത്തിലാണെന്നും എല്ലാ നല്ലതപം സമാധാനപരവുമായ കാര്യങ്ങല്‍ സംഭവിക്കട്ടെയെന്നും നടന്‍ ആര്‍ മാധവന്‍ ട്വീറ്റ് ചെയ്തു.

ആര്യന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും. എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത ഒരു യുവാവ് 25 ദിവസം ജയിലില്‍ കഴിഞ്ഞ സിസ്റ്റത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇത് മാറണമെന്നും സംവിധായകന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു. മൂന്നാഴ്ചത്തെ ആഘാതം എന്ന തലക്കെട്ടോടെയാണ് നടി ശ്രുതി ശര്‍മ്മ പ്രതികരിച്ചത്. ആര്യന്‍ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പ്രവേശിപ്പിച്ച ഘട്ടത്തില്‍ ഖാന്‍ കുടുംബത്തിന് പിന്തുണയുമായി എത്തിയ നടനായിരുന്നു ഹൃത്വിക് റോഷന്‍. അദ്ദേഹവും ആര്യന് ജാമ്യം ലഭിച്ചതില്‍ സന്തോഷിച്ച് ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥര്‍ രഹസ്യമായി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ആര്യന്‍ ഖാനൊപ്പം അര്‍ബാസ് മര്‍ച്ചന്റും മറ്റ് ഏഴ് പേരും അറസ്റ്റിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+