Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഹിന്ദുവാണ്, ഇന്ത്യക്കാരനാണ്, പൗരത്വ നിയമത്തിനെതിരാണ്, തേജസ്വിയുടെ വേറിട്ട പ്രതിഷേധം!!

പട്‌ന: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആര്‍ജെഡി തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി തേജസ്വി യാദവിന്റെ ട്വീറ്റ് തരംഗമായിരിക്കുകയാണ്. ഞാനൊരു ഹിന്ദുവാണ്, ഞാനൊരു ഇന്ത്യനാണ്. ഞാന്‍ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരാണ്. ഇങ്ങനെയായിരുന്നു തേജസ്വിയുടെ ട്വീറ്റ്. ഞാന്‍ ഭരണഘടനയ്‌ക്കൊപ്പമാണ്, ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമാണ്. എന്നും തേജസ്വി പറഞ്ഞു.

1

തേജസ്വി ലാലു പ്രസാദിന്റെ പോസ്റ്ററിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ബീഹാര്‍ ബന്ദിനാണ് ആര്‍ജെഡി ആഹ്വാനം ചെയ്തത്. നേരത്തെ ലാലു പ്രസാദ് യാദവും ബില്ലിനെ എതിര്‍ത്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് കിഷോറിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് എന്‍ആര്‍സി നടപ്പാക്കരുതെന്ന് പറയാന്‍ മാത്രമാണ് ഇപ്പോല്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്ന് കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നില്ല. അതിന്റെ നേതൃത്വം പ്രതിഷേധത്തില്‍ നിന്ന വിട്ട് നില്‍ക്കുകയാണ്. അവര്‍ക്ക് ആകെ ചെയ്യാനാവുന്നത് എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും എന്‍ആര്‍സിയും സിഎഎയും നടപ്പാക്കരുതെന്ന് പറയുകയാവും എന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. അല്ലെങ്കില്‍ സോണിയാ ഗാന്ധിയുടെ വാക്കുകള്‍ക്ക് വിലയില്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദില്ലിയില്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടങ്ങിയിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹരിയാന സന്ദര്‍ശനം ഇതിനിടെ റദ്ദാക്കേണ്ടി വന്നു. പാനിപ്പത്ത് ജില്ലയിലേക്കാണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇവിടെയുള്ള ഗ്രാമവാസികള്‍ ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. ജാമിയയിലെ പ്രക്ഷോഭം ഇവിടെയുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+