ഞാൻ ഹിന്ദുവാണ്, എനിക്ക് തോന്നിയാൽ ഞാൻ ബീഫ് കഴിക്കും; സിദ്ധരാമയ്യ
ബംഗളൂരു; കർണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ കഴിക്കണമെന്ന് തോന്നിയാൽ കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ല. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഇതൊരു ഭക്ഷണശീലമാണെ്. അത് എന്റെ അവകാശം കൂടിയാണ്. മുസ്ലീങ്ങൾ മാത്രമാണോ ബീഫ് കഴിക്കുന്നത്? " തുംകുരുവിൽ നടന്ന ചടങ്ങിൽ സിദ്ധരാമയ്യ പറഞ്ഞു. "ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ മാത്രം പെട്ടവരല്ല. ചില ഹിന്ദുക്കൾ ബീഫ് കഴിക്കും, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കൽ കർണാടക നിയമസഭയിൽ പോലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്?" സിദ്ധരാമയ്യ പറഞ്ഞു. ആർഎസ്എസ് മതങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ നിർമ്മിച്ച് സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കർണാടകയിലെ ബിജെപി സർക്കാർ 2020 ൽ കന്നുകാലി സംരക്ഷണ നിയമവും 2021 ജനുവരിയിൽ, കർണാടക കശാപ്പ് നിരോധന നിയമവും നടപ്പിലാക്കിയിരുന്നു. ഈ നിയമം എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കുന്നു. പശുക്കൾ, കാളകൾ, എരുമകൾ, പോത്തുകൾ എന്നിവ ഈ നിയമത്തിന്റെ പരുധിയിൽ വരുന്നു. 13 വയസിന് മുകളിൽ പ്രായമുള്ളതും മാരകരോഗമുള്ള കന്നുകാലികളേയും മാത്രമാണ് ഈ നിയമത്തിൽ കീഴിൽ പരി ഗണിക്കാത്തത്. പക്ഷെ ഇവയെ കൊല്ലണമെങ്കിൽ മൃ ഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും ഈ നിയമം പറയുന്നു. ഈ നിയമം ലംഘിച്ച് പിടിക്കപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
അതേ സമയം അടുത്ത വർഷം കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് തിരഞ്ഞെടുപ്പ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺ ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരമായ്യയുടെ അനുയായി ആയ ചമ്‌രാജ്പേട്ട് എംഎൽഎ ബിസെഡ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് താൻ അടുത്ത മുഖ്യമന്ത്രിയായാൽ ദളിതരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് സിദ്ധരമായ്യ പറഞ്ഞു. ഇതോടെയാണ് കർണാടക കോൺ ഗ്രസിലെ സിദ്ധരമായ്യ-ശിവകുമാർ തർക്കം വീണ്ടും ആരംഭിച്ചത്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications