താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകള്‍, കേസിന്റെ കാര്യത്തില്‍ പേടിയില്ലെന്ന് സോണിയ ഗാന്ധി
ദില്ലി: കേസിനെ ഓര്‍ത്ത് ഒരു പേടിയുമില്ല, തനിക്കെതിരെയുള്ള വിധി പറയാന്‍ ജനങ്ങള്‍ക്ക് വിട്ടു തരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കേസിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു സോണിയ നിലപാട് വ്യക്തമാക്കിയത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉയരുന്ന ആരോപണങ്ങളെ തള്ളി കൊണ്ടാണ് സോണിയയുടെ പ്രസ്താവന.
കേസില്‍ തനിക്ക് ഒരു പേടിയുമില്ല, താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണെന്നും സോണിയ പറയുന്നു. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്നും സോണിയ ഗാന്ധി ആരോപിക്കുന്നു. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇരുസഭകളും തമ്മില്‍ ബഹളമുണ്ടായി.

നാഷണല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 19ലേക്ക് മാറ്റിയിട്ടുണ്ട്. ഡിസംബര്‍ 19ന് സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട എല്ലാവരും ഹാജരാകണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭാഗ്യം കൊണ്ടാണ് സോണിയയും രാഹുലും തല്‍ക്കാലം രക്ഷപ്പെട്ടതെന്ന് സുബ്രഹ്മണ്യം സ്വാമി പറയുകയുണ്ടായി. 2010ല്‍ നാഷണല്‍ ഹെറാള്‍ഡ് കമ്പനിയെ സോണിയയും രാഹുലും ഏറ്റെടുക്കുമ്പോള്‍ മൂല്യം കുറച്ചുകാണിച്ചുവെന്നാണ് കേസ്.












Click it and Unblock the Notifications