'ഞാനാണ് എന്‍സിപി', അജിത് പവാര്‍ സുപ്രീം കോടതിയില്‍! കുടുംബത്തിൽ തർക്കങ്ങളുണ്ട്, അത് പരിഹരിക്കും!
ദില്ലി: താനാണ് എന്‍സിപിയെന്ന് അജിത് പവാര്‍ സുപ്രീം കോടതിയില്‍. മഹാരാഷ്ട്ര കേസില്‍ അജിത് പവാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മനിന്ദര്‍ സിംഗ് ആണ് ഈ വാദം ഉന്നയിച്ചത്. ബിജെപിയെ പിന്തുണച്ച് കൊണ്ട് 54 എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് പൂര്‍ണമായും യഥാര്‍ത്ഥത്തിലുളളതാണ് എന്നും അജിത് പവാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
തങ്ങളുടെ കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാന്‍ സാധിക്കുന്നത് ആണെന്നും അജിത് പവാര്‍ സുപ്രീം കോടതിയെ അറിയിച്ചു. താനാണ് എന്‍സിപിയെന്നും ആ അവകാശത്തെ ഇതുവരെ ആരും വെല്ലുവിളിച്ചിട്ടില്ലെന്നും അജിത് പവാര്‍ വ്യക്തമാക്കി.

ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കാതെ നേരെ സു്പ്രീം കോടതിക്ക് മുന്നിലെത്തിയത് കൊണ്ട് ഈ കേസ് പരിഗണിക്കരുതായിരുന്നുവെന്നും അജിത് പവാറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അജിത് പവാറിന്റെ പിന്തുണക്കത്തിനെ ഖണ്ഡിക്കാന്‍ ആര്‍ക്കും ഇതുവരെ സാധിക്കാത്ത സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ട് പോകരുതെന്നും സിംഗ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം താനാണ് എന്‍സിപി എന്നൊരാള്‍ പറയുന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി ആ അവകാശവാദം ഞെട്ടലോടെ കേള്‍ക്കണമെന്നും കോണ്‍ഗ്രസിനും എന്‍സിപിക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. വാദം പൂര്‍ത്തിയായ കേസ് വിധി പറയുന്നതിനായി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ഒരു മണിക്കൂര്‍ 20 മിനുറ്റാണ് ഇന്ന് കോടതി വാദം കേട്ടത്.












Click it and Unblock the Notifications