ഒടുവില്‍ രാധേ മാ സമ്മതിച്ചു, ഞാന്‍ ദൈവമല്ല!
ഇത് എന്റെ ജീവിതരീതിയാണ്. നിങ്ങള്‍ക്കെന്നെ ഇഷ്ടമാകുന്നില്ലേ, എന്നെ പിന്തുടരാതിരുന്നോളൂ. ഞാന്‍ ദൈവമല്ല. നിങ്ങളെ സൃഷ്ടിച്ച അതേ ദൈവമാണ് എന്നെയും സൃഷ്ടിച്ചത്. ഞാന്‍ രാധേ മാ ആണ്. മാതാവ് എന്നാല്‍ മക്കളെ നേര്‍വഴിക്ക് നയിക്കുന്ന ആള്. ദൈവത്തിന്റെ സേവികയാണ് ഞാന്‍. നിങ്ങള്‍ എന്റെ മക്കളും - വിവാദ ആള്‍ദൈവം രാധേ മാ പറയുകയാണ്.
പക്ഷേ ആരാധകര്‍ അത് സമ്മതിക്കില്ല. വിശ്വാസികള്‍ക്ക് രാധേ മാ ദൈവമാണ്. പഠിപ്പും വിവരവും ഇല്ലാത്തവരാണ് രാധേ മായുടെ വിശ്വാസികള്‍ എന്ന് കരുതരുത്. വലിയ പഠിപ്പുള്ളവരും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ് രാധേ മായുടെ ഭക്തര്‍. അവര്‍ രാധേ മായ്ക്ക് മുന്നില്‍ വെറും നിലത്ത് ഇരിക്കും. കൈകള്‍ കൂപ്പി ഇരിക്കും. രാധേ മായെക്കുറിച്ച് അറിയാന്‍ ഇനിയുമുണ്ട് രസകരമായ പല കാര്യങ്ങളും. കാണൂ...

പ്രേമ വിവാഹം വേണ്ട
പ്രണയ വിവാഹത്തിന് കടുത്ത എതിര്‍പ്പാണ് രാധേ മായ്ക്ക്. രക്ഷിതാക്കള്‍ അറിയാതെയുള്ള വിവാഹം വേണ്ട. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കാവൂ.

ഫ്രീയായി ഒരു ഉപദേശം പിടിച്ചോ
നിങ്ങള്‍ക്ക് രാമനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടണമെങ്കില്‍ നിങ്ങള്‍ ഒരു സീതയാകണം - പെണ്‍കുട്ടികളോട് രാധേ മായ്ക്ക് പറയാനുള്ളത് ഇതാണ്. തിരിച്ച് ആണ്‍കുട്ടികളോടും ഇത് തന്നെ പറയും. സീതയെ പോലെ ഒരു ഭാര്യയെ കിട്ടണമെങ്കില്‍ നിങ്ങളൊരു രാമനാകണം

ദിവസം ലക്ഷങ്ങളോ ഞാനോ
താന്‍ ആരോടും പണം വാങ്ങിയിട്ടില്ല എന്നാണ് രാധേ മാ പറയുന്നത്. എനിക്ക് ആവശ്യത്തിനുള്ള പണം ഇവിടെ കാണിക്കയായി തന്നെ കിട്ടുന്നുണ്ട്. അത് തന്നെ ഞാന്‍ ആളുകള്‍ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. പിന്നെ എന്തിനാണ് ഞാന്‍ പണം തട്ടിപ്പറിക്കുന്നത്.

അമ്മയെ കണ്ട നിമിഷം
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി രാധേ മായെ കണ്ട നിമിഷം ഓര്‍ക്കുകയാണ് ഒരു ഭക്തന്. അന്ന് ഞാന്‍ ദേവിയുടെ വിശ്വാസി ആയിരുന്നില്ല. എന്നാല്‍ എന്നെ കണ്ടതും എന്റെ എല്ലാ കാര്യങ്ങളും അമ്മ ഇങ്ങോട്ട് പറഞ്ഞു. താമസിയാതെ എന്റെ എല്ലാ പ്രശ്നങ്ങളും മാറി - സഞ്ജീവ് ഗുപ്ത പറയുന്നു.

പലരും പല രീതിയില്‍
ഭക്തര്‍ തന്നെ പലരും പല രീതിയിലാണ് രാധേ മായെ കാണുന്നത് എന്ന് പറയപ്പെടുന്നു. ആരാധകര്‍ക്കൊപ്പം ഇവര്‍ നൃത്തം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടത്രെ. എന്നാല്‍ സഞ്ജീവ് ഗുപ്തയെ പോലുള്ളവര്‍ക്ക് ഇവര്‍ അമ്മയാണ്.

രണ്ട് ഭാവങ്ങള്‍
കടുത്ത മേക്കപ്പിട്ട് നടക്കുന്ന ഈ ഗ്ലാമര്‍ ആള്‍ദൈവത്തിന് അമ്മഭാവമുണ്ടെന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാണ് ആളുകള്‍ക്ക്. എല്ലാം ഇവരുടെ തട്ടിപ്പാണ് എന്നാണ് ഇവര്‍ക്കെതിരെ കേസ് കൊടുത്ത നിക്കി ഗുപ്ത എന്ന സ്ത്രീ പറയുന്നത്

ഭക്തര്‍ വിശ്വസിക്കില്ല
രാധേ മായ്ക്കെതിരെ എന്ത് ആരോപണങ്ങളുണ്ടായാലും ഭക്തര്‍ വിശ്വസിക്കില്ല. ആരോപണങ്ങളെല്ലാം അസത്യമാണെന്നും രാധേ മായെ വെറുതെ വിടണമെന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications