കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഞാൻ ഏറ്റവും മോശം ധനമന്ത്രിയാണെന്ന് വരെ പറയുന്നു'' നിർബലയല്ല, നിർമ്മലയാണ്, വിമർശനങ്ങൾക്ക് മറുപടി

Google Oneindia Malayalam News

ദില്ലി: വിമർശനങ്ങൾ ഉൾക്കൊള്ളാനും പ്രതികരിക്കാനും സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരെ വ്യവസായ പ്രമുഖൻ രാഹുൽ ബജാജ് ഒരു പൊതുചടങ്ങിനിടെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർമല സീതാരാമന്റെ പ്രതികരണം.

വിശപ്പകറ്റാൻ മകൻ മണ്ണുവാരിത്തിന്നുന്നു, മുഴുപ്പട്ടിണി, 4 മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിവിശപ്പകറ്റാൻ മകൻ മണ്ണുവാരിത്തിന്നുന്നു, മുഴുപ്പട്ടിണി, 4 മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം ഉണ്ടെന്നും കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് പേടിയാണെന്നും ആഭ്യന്തരമന്ത്രിയുടെ മുഖത്ത് നോക്കി രാഹുൽ ബജാജ് തുറന്നടിച്ചിരുന്നു. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ചടങ്ങിനിടയിലായിരുന്നു സംഭവം. നിർമല സീതാരാമനും ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. സർക്കാരിനെ ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.

nirmala

വിമർശനങ്ങളെ ഭയക്കുന്നില്ല, എല്ലാം കേൾക്കാൻ ഞങ്ങൾ തയ്യാറാണ്. രാഹുൽ ബജാജിന്റെ വാക്കുകൾ കേട്ട ശേഷം അമിത് ഷാ അതിന് മറുപടി നൽകിയെന്നും നിർമല സീതാരാമൻ പറഞ്ഞു. വിമർശനങ്ങളെ ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

അതേ സമയം തന്നെ നിർബല സീതാരാമൻ എന്ന് വിളിച്ച കോൺഗ്രസ് നേതാവ് രഞ്ജൻ ചൗധരിയുടെ വിമർശനങ്ങൾക്കും നിർമല സീതാരാമൻ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. ഞാൻ 'നിർബല' (ദുർബല)അല്ല, ഞങ്ങളുടെ പാർട്ടിയിലെ എല്ലാ സ്ത്രീകളും സബലയാണ്( ശക്ത), ഞാൻ നിർമലയാണ്, ഞാൻ എന്നും നിർമ്മലയായിരിക്കും. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ എല്ലാ സ്ത്രീകളും സബലയായിരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ലോക്സഭയിലെ പ്രസംഗത്തിനിടെയാണ് രഞ്ജൻ ചൗധരി ധനമന്ത്രി നിർമല സീതാരാമനെ നിർബല എന്ന് വിശേഷിപ്പിച്ചത്.

'' ഞാൻ ഏറ്റവും മോശമായ ധനമന്ത്രിയാണെന്ന് വരെ ഇവർ പറയുന്നു. എന്റെ കാലാവധി പൂർത്തിയാകുന്നത് വരെ പോലും കാത്തിരിക്കാതെയാണ് വിമർശനങ്ങൾ. കൂടുതൽ ആശയങ്ങൾ തരൂ, നമുക്ക് അത് ശ്രമിച്ച് നോക്കാം എന്നാണ് വിമർശകരോട് പറയാനുള്ളത്. വിമർശനങ്ങളെ ഗൗരവമായി കാണുന്ന ഒരു സർക്കാരുണ്ടെങ്കിൽ അത് നരേന്ദ്ര മോദി സർക്കാരാണ്''- നിർമല സീതാരാമൻ വ്യക്തമാക്കി.

English summary
I am not Nirbala, I am Nirmala finance minister reply to critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X