രവി മോഹനുമായുള്ള പ്രണയം; വധഭീഷണി ലഭിക്കുന്നതായി കെനിഷ: ഞാന്‍ എങ്ങോട്ടും ഓടിപ്പോകുന്നില്ല
മാതൃകാ ദമ്പതികള്‍ ആയിരുന്ന രവി മോഹന്റെയും ആരതിയുടെയും വിവാഹമോചന വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനും ഒരു ദശാബ്ദത്തിലേറെ നീണ്ട വിവാഹ ജീവിതത്തിനും ശേഷമാണ് രവി മോഹന്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ആരതിയും ആരതിയുടെ വീട്ടുകാരും തന്നെ വര്‍ഷങ്ങളോളം സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്തെന്നാണ് ജയം രവി എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന രവി മോഹന്‍ ആരോപിക്കുന്നത്.
എന്നാല്‍ തങ്ങളുടെ വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ സാന്നിധ്യം ഉണ്ടായതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് ആരതിയും ആരോപിച്ചു. ഗായിക കെനിഷാ ഫ്രാന്‍സിസുമായുള്ള ഭര്‍ത്താവ് രവി മോഹന്റെ വിവാഹേതര ബന്ധമാണ് ആരതി ഉദ്ദേശിച്ചത്.

കെനിഷ ഫ്രാന്‍സിസും രവി മോഹനും ഒരു വിവാഹച്ചടങ്ങില്‍ ഒരുമിച്ച് എത്തിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളുടെ ദാമ്പത്യം തകരാന്‍ കാരണം മൂന്നാമതൊരാളുടെ സാന്നിധ്യമാണെന്ന് ആരതി കുറ്റപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ദമ്പതികളുടെ വിഴുപ്പലക്കല്‍ ഇപ്പോഴും തുടരുകയാണ്.
കെനിഷയുമായുള്ള രവി മോഹന്റെ പ്രണയ വാര്‍ത്തകള്‍ പുറത്തിറഞ്ഞതോടെ ഗായികയ്ക്ക് നേരെ ആരാധകരും തിരിഞ്ഞിരിക്കുകയാണ്. രവി മോഹനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം രൂക്ഷമായ സൈബര്‍ ആക്രമണമാണ് കെനിഷ നേരിടുന്നത്.
സൈബര്‍ ആക്രമണത്തിന് പുറമേ തനിക്ക് വധഭീഷണികളും ലഭിക്കുന്നതായി വെളിപ്പെടുത്തി കെനിഷ രംഗത്തു വന്നു. വധഭീഷണിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു കൊണ്ടാണ് ഗായിക ഇക്കാര്യം അറിയിച്ചത്. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ മറച്ചുവയ്ക്കുകയോ ഓടിപ്പോവുകയും ചെയ്യില്ലെന്ന് വ്യക്തമാക്കിയാണ് കെനിഷ ഇന്‍സ്റ്റഗ്രാമില്‍ വധഭീഷണിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.
ആരതിയും രവി മോഹനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെ ഓണ്‍ലൈനില്‍ ക്രൂരമായ വിചാരണയ്ക്കും വിദ്വേഷത്തിനും ആണ് താന്‍ ഇരയാകുന്നതെന്നും അവര്‍ പറഞ്ഞു. ഗായികയ്ക്കെതിരെ കടുത്ത അധിക്ഷേപ വാക്കുകളാണ് രവി മോഹന്റെ ആരാധകര്‍ ചൊരിയുന്നത്. ഒരു കുടുംബത്തെ നശിപ്പിച്ചവള് എന്ന് ആരോപിച്ച് അസഭ്യ വാക്കുകളും ഗായികയ്ക്കെതിരെ ചൊരിയുന്നുണ്ട്.
'എനിക്ക് ആരില്‍ നിന്നും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശം ഉണ്ട്. അത് മുഖത്ത് നോക്കി ചോദിക്കുക. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ഞാനാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കോടതി കയറ്റാം. എന്നെ കോടതി കയറ്റാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു' - ആരോപണങ്ങള്‍ക്കെതിരേ കെനിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.
രവി മോഹന്റെയും ആരതിയുടെയും വിവാഹ മോചനത്തിന് കാരണം താനാണെന്ന പ്രചാരണത്തിനെതിരെയും ഗായിക ശക്തമായി പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെനിഷ നടന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു
'നിങ്ങളില്‍ മിക്കവര്‍ക്കും സത്യവും ഞാന്‍ അനുഭവിക്കുന്ന വേദനയും അറിയില്ല. ഒരു ദിവസം എല്ലാ സത്യങ്ങളും പുറത്തു വരണമെന്ന് ഞാന്‍ ദൈവങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ നിയമപ്രകാരമുള്ള ശിക്ഷ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. അതുവരെ നിങ്ങളുടെ വെറുപ്പില്ലാതെ എന്നെ വെറുതെ വിടാന്‍ അനുവദിക്കാമോ' - ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കെനിഷ ചോദിക്കുന്നു.
നിങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ ആരുടെയെങ്കിലും ജീവിതം നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കുമോ എന്നാണ് ഒരാള്‍ സമൂഹ മാധ്യമത്തിലൂടെ കെനിഷയോട് ചോദിക്കുന്നത്.
രവിയുടെയും ആരതി രവിയുടെയും വേര്‍പിരിയലിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമ ലോകത്തെ ചൂടേറിയ ചര്‍ച്ച. ചെന്നൈ കുടുംബക്ഷേമ കോടതിയിലാണ് നടന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദമ്പതികള്‍ കോടതിയില്‍ ഹാജരായിരുന്നു. പ്രതിമാസം 40 ലക്ഷം രൂപയാണ് ജീവനാംശമായി ആരതി രവി മോഹനില് നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, വധഭീഷണിയുണ്ടെന്ന കെനിഷയുടെ പ്രസ്താവനയില്‍ രവി മോഹനോ ആരതിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications