കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനും എന്‍സിപിക്കും ഞെട്ടല്‍; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്ധവ്

  • By Desk
Google Oneindia Malayalam News

മുംബൈ: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ തന്നെയായിരുന്നു ശിവസേന മത്സരിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിയുമായി ശിവസേന ഇടഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചത്. ഒടുവില്‍ ബദ്ധശത്രുക്കളായ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹരാഷ്ട്രയില്‍ ശിവസേന അധികാരത്തിലേറുകയും ചെയ്തു.

എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലാണെങ്കിലും ബിജെപിയുമായുള്ള ബന്ധം അങ്ങനെ വിട്ട് കളയില്ലെന്ന സൂചനയാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ നല്‍കുന്നത്. ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഉദ്ധവിന്‍റെ പരാമര്‍ശം. വിശദാ​ംശങ്ങളിലേക്ക്

 ബിജെപി അനുകൂലം

ബിജെപി അനുകൂലം

മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതാണ് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അവസാനിപ്പിക്കാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്. ഒടുവില്‍ ശത്രുപക്ഷത്തിന്‍റെ പിന്തുണയോടെ ശിവസേന അധികാരത്തിലേറി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയുമായി.എന്നാല്‍ പല വിഷയങ്ങളിലും ഇപ്പോഴും ബിജെപിയെ അനുകൂലിക്കുന്ന നിലപാടുകളാണ് ശിവസേന പങ്കുവെയ്ക്കുന്നത്.

 മുസ്ലീങ്ങള പുറത്താക്കണം

മുസ്ലീങ്ങള പുറത്താക്കണം

പൗരത്വ നിയമ ഭേദഗതിയെ ശിവസേന തുടക്കത്തില്‍ പിന്തുണച്ചിരുന്നു. പിന്നീട് എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇതിനെതിരെ രംഗത്തെത്തിയതോടെ ശിവസേന നിലപാടില്‍ മലക്കം മറിഞ്ഞു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീങ്ങളെ പുറത്താക്കണമെന്നായിരുന്നു ശിവസേന മുഖപത്രമായ സാംനയില്‍ വന്ന ലേഖനത്തിലൂടെ ഇക്കഴിഞ്ഞ ദിവസം ശിവസേന ആവശ്യപ്പെട്ടത്.

പിന്തുണയ്ക്കുന്നു

പിന്തുണയ്ക്കുന്നു

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്നാല്‍ എന്‍ആര്‍സിയെ പിന്തുണയ്ക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ പറഞ്ഞത്. മാത്രമല്ല നിയമത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. പൗരത്വ നിയമം ഇന്ത്യയിലെ ആരുടേയും പൗരത്വം എടുത്തുകളയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

 സവര്‍ക്കര്‍ക്ക് ഭാരത രത്ന

സവര്‍ക്കര്‍ക്ക് ഭാരത രത്ന

പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം തീര്‍ക്കുന്നതിനിടയിലാണ് ഉദ്ധവിന്‍റെ പ്രസ്താവന.പൗരത്വ വിഷയത്തില്‍ മാത്രമല്ല, സവര്‍ക്കര്‍ക്ക് ഭാരത നല്‍കണമെന്നത് ഉള്‍പ്പെടെയുളള ബിജെപി നിലപാടുകളേയും ശിവസേന പിന്തുണയ്ക്കുന്നുണ്ട്.

 അമിത് ഷായ്ക്ക് കൈയ്യടി

അമിത് ഷായ്ക്ക് കൈയ്യടി

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അമിത് ഷായുടെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയേയും ശിവസേന പിന്തുണച്ചിരുന്നു. ഇതുപോലെയുള്ള കീടങ്ങളെ അമിത് ഷാ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നായിരുന്നു സംമ്നയില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെട്ടത്.

 സാധ്യത തള്ളാനാവില്ല

സാധ്യത തള്ളാനാവില്ല

ശിവസേനയുടെ ഈ നിലപാട് കോണ്‍ഗ്രസിലും എന്‍സിപിയും അതൃപ്തിയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പ്രതികരണവുമായി ഉദ്ധവ് രംഗത്തെത്തിയത്. ഭാവിയില്‍ ശിവസേനയും ബിജെപിയും സഖ്യത്തിലെത്താനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

 ഒന്നും ആവശ്യപ്പെട്ടില്ല

ഒന്നും ആവശ്യപ്പെട്ടില്ല

സാംമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം. അവര്‍ തന്ന ഉറപ്പ് പാലിക്കുകയും തന്നോട് കളവ് കാണിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമായിരുന്നില്ല. നേരത്തേ തന്ന ഉറപ്പുകളില്‍ കവിഞ്ഞ് താന്‍ ബിജെപിയോട് ഒന്നും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

 തള്ളി താക്കറെ

തള്ളി താക്കറെ

താന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇടയില്‍ പെടുകയായിരുന്നു. തന്നെ അവര്‍ ഇളയ സഹോദരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് -എന്‍സിപി സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്ന വാദത്തേയും ഉദ്ധവ് താക്കറെ തള്ളി.

 ധാര്‍മ്മികത പഠിപ്പിക്കേണ്ട

ധാര്‍മ്മികത പഠിപ്പിക്കേണ്ട

ബിജെപി ശിവസേനയെ ധാര്‍മ്മികതയെ കുറിച്ച് പഠിപ്പിക്കേണ്ടതില്ല. ഫഡ്നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ബിജെപിയിലേക്ക് ചേര്‍ക്കുകയല്ലേ ചെയ്യുന്നത്. കേന്ദ്രത്തിലും ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്നല്ലേ സഖ്യമുണ്ടാക്കിയതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

 വ്യത്യസ്ത നിലപാട്

വ്യത്യസ്ത നിലപാട്

നിതീഷ് കുമാര്‍ ബിജെപിയുടെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎയുടെ സഖ്യമാണ്. ടിഡിപിയും ചന്ദ്രബാബു നായിഡുവും ഒരിക്കല്‍ ബിജെപിക്കൊപ്പമായിരുന്നു. എന്തിന് ബിജെപിക്കെതിരെ ഇന്ന് കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന മമത ബാനര്‍ജി വരെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായിരുന്നു.

 ബന്ധമുണ്ടോ?

ബന്ധമുണ്ടോ?

ഇവരുടെയൊക്കെ ആശയങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്താണ് കാശ്മീരില്‍ നടക്കുന്നത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പലരും തനിക്ക് പല രീതിയിലും ഷോക്ക് തരാന്‍ ശ്രമിച്ചു. എന്നാല്‍ അവരൊന്നും അതില്‍ വിജയിച്ചില്ല. മുഖ്യമന്ത്രി പദവിയെന്നത് തനിക്ക് ഒരു ഷോക്കായിരുന്നില്ല. എന്നാല്‍ അത് തന്‍റെ സ്വപ്നമായിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

English summary
I am not saying we will never unite with BJP again udhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X