കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിഫോമില്ലെങ്കില്‍ ഞാനും റൗഡി... ബെംഗളൂരുവില്‍ ജേര്‍ണലിസ്റ്റിനെ മര്‍ദ്ദിച്ച എസ്‌ഐയുടെ വാക്കുകള്‍!!!

  • By Shreyas
Google Oneindia Malayalam News

ബെംഗളൂരു: യൂണിഫോം അഴിച്ചുവെച്ചാല്‍ ഞാനും ഒരു റൗഡിയാണ് - ആദ്യം ഡയലോഗ്. പിന്നാലെ അടി. ബെംഗളൂരു നഗരത്തിലെ ഗാര്‍മെന്റ് തൊഴിലാളികളുടെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടി വി ജേര്‍ണലിസ്റ്റിനാണ് എസ് ഐയുടെ വക മര്‍ദ്ദനമേറ്റത്. ഹുളിമാവു പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറായ വിജയകുമാറാണ് കന്നഡ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറായ ഷരണ്‍ ഗൗരികറിനെ സിനിമാ സ്‌റ്റൈലില്‍ ഡയലോഗ് പറഞ്ഞ ശേഷം തല്ലിയത്.

<strong>ബെംഗളൂരുവിലെ പിഎഫ് രാഷ്ട്രീയം; എന്തിനാണ് സമരമെന്ന് സമരക്കാര്‍ പോലും അറിഞ്ഞില്ല!</strong>ബെംഗളൂരുവിലെ പിഎഫ് രാഷ്ട്രീയം; എന്തിനാണ് സമരമെന്ന് സമരക്കാര്‍ പോലും അറിഞ്ഞില്ല!

രാവിലെ പത്ത് മണിക്കാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. ഹൊസൂര്‍ റോഡിലുള്ള ക്രൈസ്റ്റ് കോളജ് പരിസരത്ത് സംഘര്‍ഷം നടക്കുകയായിരുന്നു അപ്പോള്‍. അത് റിപ്പേര്‍ട്ട് ചെയ്യാനാണ് ഞങ്ങളെത്തിയത്. ലാത്തിച്ചാര്‍ജ് ഏറ്റ് സ്ത്രീകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു ഞങ്ങള്‍ എത്തുമ്പോള്‍ - ഷരണ്‍ ഗൗരികര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

sharan-

ടി വി ക്യാമറയും ചാനലിന്റെ ലോഗോയും കണ്ടതോടെ ഒരു സ്ത്രീ ഗൗരികറിന്റെ സമീപത്ത് വന്ന് സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഗൗരികര്‍ പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി മൈക്രോഫോണ്‍ നീട്ടി. സ്ത്രീകള്‍ സംസാരിച്ച് തുടങ്ങിയതും എനിക്ക് പിന്നില്‍ നിന്നും ശക്തിയായി ഒരു അടി കിട്ടി. മൈക്രോഫോണ്‍ തെറിച്ചുപോയി - കന്നഡ ചാനലിലെ ക്രൈം റിപ്പോര്‍ട്ടറായ ഷരണ്‍ ഗൗരികര്‍ പറഞ്ഞു.

<strong> കല്ലേറും ബസ് കത്തിക്കലും ലാത്തിച്ചാര്‍ജ്ജും; ബെംഗളൂരു നഗരം കത്തുന്നു!</strong> കല്ലേറും ബസ് കത്തിക്കലും ലാത്തിച്ചാര്‍ജ്ജും; ബെംഗളൂരു നഗരം കത്തുന്നു!

ഹുളിമാവ് എസ് ഐ വിജയകുമാറും സംഘവുമായിരുന്നു ഇത്. ഇവര്‍ ക്യാമറ തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ ഗൗരികറിനെ ഒരു കെട്ടിടത്തിന് അടുത്തേക്ക് കൊണ്ടുപോയി പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. യൂണിഫോം അഴിച്ചുവെച്ചാല്‍ താനും ഒരു റൗഡിയാണ് എന്ന് താക്കീത് നല്‍കിയ ശേഷമായിരുന്നത്രെ മര്‍ദ്ദനം. പി എസ് ഐ ചന്ദ്രപ്പയും മറ്റ് 5 കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നാണത്രെ ഷരണ്‍ ഗൗരികറിനെ മര്‍ദ്ദിച്ചത്. നിങ്ങള്‍ കാരണം ഞങ്ങള്‍ക്ക് സമാധാനം നഷ്ടമായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോലീസുകാര്‍ തല്ലിയതെന്ന് ഷരണ്‍ ഗൗരികര്‍ പറയുന്നു.

English summary
Cinema plays a strong influence on society. May be proving this right, for many to pick this incident as a dark example, an Inspector from Bengaluru city utters a filmy dialogue before unleashing dastardly brutal act targeting a TV scribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X