കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയില്‍ ചേരില്ലെന്ന് ഹാര്‍ദിക് പട്ടേല്‍; ആ വാര്‍ത്തയ്ക്ക് പിന്നില്‍ തങ്ങളല്ലെന്ന് ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖം ഹാര്‍ദിക് പട്ടേല്‍ ആകുമെന്നായിരുന്നു വാര്‍ത്തകള്‍. ഇത് അടിസ്ഥാന രഹിതമാണെന്നും ബിജെപിയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ഹാര്‍ദിക് പറഞ്ഞു.

h

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു വിഷയം. ഹാര്‍ദിക് പട്ടേല്‍ എഎപിയിലേക്ക് മാറുന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ബിജെപി നിഷേധിച്ചു. എഎപി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിച്ചതോടെയാണ് ഈ പ്രചാരണങ്ങളുണ്ടായത്.

2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...

എഎപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ കണ്ട് അമ്പരന്നുപോയി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എഎപിയെ നയിക്കുക ഞാനാകുമത്രെ. ബിജെപിയുമായി അടുപ്പമുള്ള മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസ് അനുയായികള്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനാണ് ഇത്തരം നീക്കങ്ങള്‍. കൂടാതെ പടിദാര്‍ സമുദായംഗങ്ങള്‍ക്കിടയിലും ആശങ്കയുണ്ടാക്കാനാണ് ശ്രമമമെന്നും ഹാര്‍ദിക് പട്ടേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

24 ബിജെപി എംഎല്‍എമാര്‍ 'മിസ്സിങ്'... ബംഗാളില്‍ ഉഗ്രന്‍ പണി? ഗവര്‍ണറെ കാണാനെത്തിയത് 50 പേര്‍24 ബിജെപി എംഎല്‍എമാര്‍ 'മിസ്സിങ്'... ബംഗാളില്‍ ഉഗ്രന്‍ പണി? ഗവര്‍ണറെ കാണാനെത്തിയത് 50 പേര്‍

കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട ബിജെപിയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ വര്‍ക്കിങ് പ്രസിഡന്റാണ് ഞാന്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിലെത്തിയത്. കര്‍ഷക വിരുദ്ധരായ, തൊഴിലാളി വിരുദ്ധരായ, പട്ടിദാര്‍ വിരുദ്ധരായ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

English summary
Gujarat Congress working president Hardik Patel say will not join AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X