കുട്ടികളെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ റിയാലിറ്റി ഷോകളില്‍ ഉണ്ടാകരുത്! ചാനലുകളോട് സര്‍ക്കാര്‍
ദില്ലി: റിയാലിറ്റി ഷോകളില്‍ കുട്ടികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍.ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയമാണ് ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ കുട്ടികളെ കൊണ്ട് മുതിര്‍ന്നവര്‍ ചെയ്യുന്ന രീതിയിലുള്ള നൃത്താഭ്യാസങ്ങള് ചെയ്യിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇടപെടല്‍.

റിയാലിറ്റി ഷോകളില്‍ കുട്ടികളെ കൊണ്ട് മുതിര്‍ന്നവരെ പോലെ പാട്ട് പാടിക്കുകയോ നൃത്തം ചെയ്യിക്കുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്ന നിരീക്ഷണത്തിലാണ് ഐ ആന്റ് ബി മന്ത്രാലയം ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എല്ലാ സ്വകാര്യ സാറ്റലൈറ്റ് ചാനലുകളും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആക്റ്റ് 1995 ലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമം അനുസരിച്ച് കുട്ടികളെ മോശമായി ചിത്രീകരിക്കരുതെന്നും കുട്ടികളുടെ പരിപാടിയില്‍ മോശം ഭാഷകളോ പ്രവൃത്തികളോ ഉപയോഗിക്കരുതെന്നും മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.
റിയാലിറ്റി ഷോകളില്‍ കുട്ടികളെ വിധികര്‍ത്താക്കള്‍ അകാരണമായി സമ്മര്‍ദ്ദത്തിലാക്കുന്ന സംഭവങ്ങളെ കുറിച്ച് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ റിയാലിറ്റി ഷോ, ടെലിസീരിയല്‍, പരസ്യചിത്രങ്ങള്‍ എന്നിവയില്‍ കുട്ടകളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് നാഷണല്‍ കമീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍സിപിസിആര്‍) 2011ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചാനലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.
റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികളും നേരത്തേ ഉയര്‍ന്നിരുന്നു. റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അനഭലഷണനീയ പ്രവണതകളെ കുറിച്ചും പരാതി ശക്തമായിരുന്നു. ഇതോടെ നേരത്തേ സംസ്ഥാന ബാലാവകാശ കമ്മീഷന് വിഷയത്തില്‍ ഇടപെട്ടിരുന്നു. റിയാലിറ്റി ഷോകളില്‍ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തല്‍ നടത്താന്‍ പാടില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications