കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ റിയാലിറ്റി ഷോകളില്‍ ഉണ്ടാകരുത്! ചാനലുകളോട് സര്‍ക്കാര്‍

  • By
Google Oneindia Malayalam News

ദില്ലി: റിയാലിറ്റി ഷോകളില്‍ കുട്ടികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍.ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയമാണ് ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ കുട്ടികളെ കൊണ്ട് മുതിര്‍ന്നവര്‍ ചെയ്യുന്ന രീതിയിലുള്ള നൃത്താഭ്യാസങ്ങള്‍ ചെയ്യിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇടപെടല്‍.

realityshow

<strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി</strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

റിയാലിറ്റി ഷോകളില്‍ കുട്ടികളെ കൊണ്ട് മുതിര്‍ന്നവരെ പോലെ പാട്ട് പാടിക്കുകയോ നൃത്തം ചെയ്യിക്കുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്ന നിരീക്ഷണത്തിലാണ് ഐ ആന്‍റ് ബി മന്ത്രാലയം ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

<strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി</strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

എല്ലാ സ്വകാര്യ സാറ്റലൈറ്റ് ചാനലുകളും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ആക്റ്റ് 1995 ലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിയമം അനുസരിച്ച് കുട്ടികളെ മോശമായി ചിത്രീകരിക്കരുതെന്നും കുട്ടികളുടെ പരിപാടിയില്‍ മോശം ഭാഷകളോ പ്രവൃത്തികളോ ഉപയോഗിക്കരുതെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസില്‍ പറയുന്നു.

റിയാലിറ്റി ഷോകളില്‍ കുട്ടികളെ വിധികര്‍ത്താക്കള്‍ അകാരണമായി സമ്മര്‍ദ്ദത്തിലാക്കുന്ന സംഭവങ്ങളെ കുറിച്ച് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ റിയാലിറ്റി ഷോ, ടെലിസീരിയല്‍, പരസ്യചിത്രങ്ങള്‍ എന്നിവയില്‍ കുട്ടകളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) 2011ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചാനലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.

റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികളും നേരത്തേ ഉയര്‍ന്നിരുന്നു. റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അനഭലഷണനീയ പ്രവണതകളെ കുറിച്ചും പരാതി ശക്തമായിരുന്നു. ഇതോടെ നേരത്തേ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. റിയാലിറ്റി ഷോകളില്‍ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തല്‍ നടത്താന്‍ പാടില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

<strong>''കെസി വേണുഗോപാൽ കോമാളി" title="''കെസി വേണുഗോപാൽ കോമാളി"; കർണാടകയിൽ കോൺഗ്രസ് എംഎൽഎയെ സസ്പെന്റ് ചെയ്തു" />''കെസി വേണുഗോപാൽ കോമാളി"; കർണാടകയിൽ കോൺഗ്രസ് എംഎൽഎയെ സസ്പെന്റ് ചെയ്തു

English summary
I and B ministry warns TV channels about portrayal of children in reality show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X