• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു; എല്ലാവരും മോദിയെ കണ്ട് പഠിക്കണം,മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും ചായ വിൽക്കാറുണ്ടെന്ന വസ്തുത അദ്ദേഹം ഒരിക്കലും മറച്ചുവെക്കാത്തതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രാഷ്ട്രീയ എതിരാളികളാണെങ്കിലും ഇക്കാര്യത്തിൽ മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ചായക്കാരന്‍ എന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

താനും പ്രധാനമന്ത്രിയും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാണിച്ച ആസാദ് തന്റെ വേരുകൾ മറന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ജമ്മുവിൽ ഗുജ്ജാര്‍ സമുദായത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടത്തിലെ ഒരു അനുഭവം പങ്കുവച്ചുകൊണ്ടാണ് മോദി കരഞ്ഞത്. ഗുലാം നബി ആസാദ് ജമ്മുകശ്മീരിന്റേയും മോദി ഗുജറാത്തിന്റെയും മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അനുസ്മരിച്ചാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ വികാരാധീനനായത്.

ഞായറാഴ്ച ഗുർജർ ദേശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 'ഷേർ-ഇ-ഗുർജർ അവാർഡ്' ലഭിച്ചതിന് ശേഷമായിരുന്നു ആസാദിന്റെ പ്രതികരണം. "ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചു. ഞാൻ 5 സ്റ്റാർ, 7 സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചു, പക്ഷേ അതിന്റെ സുഗന്ധം എന്റെ ഗ്രാമത്തിലെ ആളുകൾക്ക് സമാനമാവില്ല. പ്രധാനമന്ത്രി മോദി ഗുലാം നബി ആസാദിനെ പ്രശംസിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്. പാർലമെന്റ് അംഗം, പ്രതിപക്ഷ നേതാവ്, സുഹൃത്ത് എന്നീ നിലകളിൽ ആസാദ് ഉയർന്ന നിലവാരം പുലർത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

റിയാദിനെ വിറപ്പിച്ച് സ്‌ഫോടനങ്ങള്‍; സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട്, മറ്റു നാലിടങ്ങളിലും ആക്രമണശ്രമം

പദവികള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ആസാദിനെ കണ്ടു പഠിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാദിനോട് സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ചത് ആസാദാണെന്നും മോദി കൂട്ടിച്ചേർത്തു. ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഞങ്ങള്‍ ഇരുപാര്‍ട്ടികളിലാണെങ്കിലും ഒരു കുടുംബമാണെന്ന മറുപടിയാണ് ആസാദ് നല്‍കിയതെന്നും മോദി പറഞ്ഞിരുന്നു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

അതേസമയം കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദം ഉയര്‍ത്തിയ മുതിര്‍ന്ന നേതാക്കളിലൊരാള്‍ കൂടിയാണ് ഗുലാം നബി ആസാദ്. നേതൃസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിയെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുടെ കൂട്ടത്തില്‍ ഗുലാം നബി ആസാദും ഉൾപ്പെട്ടിരുന്നു.

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
I appreciate him for...': Ghulam Nabi Azad goes all praise for PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X