ഞാന്‍ വീണ്ടും ചോദിക്കുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് തെളിവെവിടെ? വിടാതെ കെസിആര്‍
ഹൈദരാബാദ്: 2019 ല്‍ പാക് അധീന കാശ്മീരില്‍ (പി ഒ കെ) ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് (സര്‍ജിക്കല്‍ സ്ട്രൈക്ക്) തെളിവ് ചോദിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കേന്ദ്രസര്‍ക്കാര്‍ മിന്നലാക്രമണത്തിന്റെ തെളിവ് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നും ഞാന്‍ തെളിവ് ചോദിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തെളിവ് കാണിക്കട്ടെ. ഇത് സംബന്ധിച്ച ബി ജെ പി തെറ്റായ പ്രചരണം നടത്തുന്നു, അതുകൊണ്ടാണ് ആളുകള്‍ തെളിവ് ചോദിക്കുന്നത്,' ചന്ദ്രശേഖര റാവു പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സൈന്യം പോരാടുകയാണ്. ആരെങ്കിലും മരിക്കുകയാണെങ്കില്‍ അത് സൈനികരാണ്. വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കണം, അല്ലാതെ ബി ജെ പിക്കല്ല നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര റാവുവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരാണ് എന്നതിന് ആരെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ ചോദ്യം.

'ഈ ആളുകളുടെ മാനസികാവസ്ഥ നോക്കൂ, ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു, അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിിസ്ഥാനില് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്, രാഹുല്‍ ഗാന്ധി ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടു. ഞങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന്, എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചത്. എന്നാല്‍ ഇതിനെതിരെ കെ സി ആര് രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ സി ആര് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.

റായ്ഗിരിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോടും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും അസം മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ പുറത്താക്കൂ, ഏതെങ്കിലും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ ആകുമോയെന്ന് കെ സി ആര് ചോദിച്ചിരുന്നു. ഇതാണോ ബി ജെ പിയുടെ സംസ്കാരമെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ധര്‍മ്മവും ഭാരതീയ സംസ്കാരവും ഇതാണോ? എനിയ്ക്ക് ലജ്ജ തോന്നുന്നു. ഇത് രാജ്യത്തിന് നല്ലതല്ലെന്നും കെ സി ആര് പറഞ്ഞിരുന്നു.

ഇതിനെതിരെ ഹിമന്ത ബിശ്വ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. ഇത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് പറഞ്ഞു. സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയോ ഇല്ലയോ എന്ന് ചോദ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ കുറ്റമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തില്‍ കെ സി ആര് പ്രകോപിതനായി. എന്നാല്‍ നമ്മുടെ സൈന്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിനൊന്നുമില്ല എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

തന്റെ പരാമര്‍ശം ന്യായീകരിക്കാനും ശര്‍മ്മ ശ്രമിച്ചു. നമ്മുടെ സൈനികര്‍ ശത്രുരാജ്യത്ത് എന്തെങ്കിലും നടപടിക്ക് പോകുന്നതിന് ഒരു മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്യും. ഇവ തന്ത്രപരമായ പ്രവര്‍ത്തനങ്ങളാണ്, ഓപ്പറേഷന് ശേഷം ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷമാണ് നമ്മള് അതിനെക്കുറിച്ച് അറിയുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആരെങ്കിലും ആ നടപടിയുടെ തെളിവ് ചോദിക്കുകയാണെങ്കില്‍, സൈനികര്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കണമെന്നും ശര്‍മ്മ പറഞ്ഞു. പുല്‍വാമയിലെ ബേസ് ക്യാമ്പില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് 2019 സെപ്റ്റംബറില്‍ പാക് അധീന കശ്മീരില്‍ (പിഒകെ) ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications