ഞാന്‍ ശ്രീരാമന്റെ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നു, ബിജെപിയുടെ ഹിന്ദുത്വത്തിലല്ല: അരവിന്ദ് കെജ്രിവാള്
ന്യൂദല്‍ഹി: ബി ജെ പി മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ഇന്ത്യാ ടുഡേ ടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണത്തിലും ഭഗവത് ഗീതയിലും ഉള്ള ഹിന്ദുത്വത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. രാമായണത്തിലും ഭഗവത് ഗീതയിലും പറയുന്നതെല്ലാം ഹിന്ദുത്വമാണെന്നും രാമായണത്തില്‍ ശ്രീരാമന് പറഞ്ഞതെല്ലാം ഹിന്ദുത്വമാണെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
എന്നാല്‍ ഭഗവാന് ശ്രീരാമന് ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ല. എന്നാല്‍ ഇക്കൂട്ടര്‍ ( ബി ജെ പി ) ദളിതുകളെ അടിച്ചൊതുക്കുകയാണെന്നും അരവിന്ദ് കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ടയില്‍ വിജയിക്കാന്‍ ബി ജെ പിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന്, ''പ്രതിപക്ഷമൊന്നും അവശേഷിക്കുന്നില്ല'' എന്നായിരുന്നു അരവിന്ദ് കെജ്രിവാള് മറുപടി പറഞ്ഞത്.

അതേസമയം പഞ്ചാബിലെ സമീപകാല തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന്, ആം ആദ്മി ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്താണ് ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമാണ് ഗുജറാത്ത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണോ ലക്ഷ്യമിടുന്നതെന്ന് ചോദിച്ചപ്പോള്‍, താന്‍ പ്രധാനമന്ത്രി മോദിയെയല്ല ലക്ഷ്യമിടുന്നതെന്ന് കെജ്രിവാള് പറഞ്ഞു. അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ സൂറത്തിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയിരുന്നു.ഗുജറാത്തിലെ കൂടാചെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. പ്രധാനമായും കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലേക്ക് ആം ആദ്മി ഇടിച്ചു കയറുകയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റം ആം ആദ്മി കൊണ്ടുവന്നേക്കും. ആം ആദ്മി ഹരിയാനയിലും മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചാബിന് സമീപമുള്ള സംസ്ഥാനമാണിത്. പഞ്ചാബിലെ സാഹചര്യങ്ങള്‍ ഇവിടെയും സ്വാധീനിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇവിടെ അത്ര ശക്തമല്ല. മാത്രമല്ല തരം പോലെ ഹിന്ദുത്വ രാഷ്ട്രീയത്തെ മൃദുവായി പുണരാനും ആം ആദ്മിയ്ക്ക് മടിയില്ല. രാജസ്ഥാനിലേക്കും പശ്ചിമ ബംഗാളിലേക്കും ആം ആദ്മി നോട്ടമിട്ടിട്ടുണ്ട്. കേരളമടക്കുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആം ആദ്മി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

'ഹിന്ദുത്വ' എന്നാല്‍ പെരുമാറ്റം പിന്തുടരുക എന്നാണെന്ന് നേരത്തെ കെജ്രിവാള് പറഞ്ഞിരുന്നു. വര്‍ഗീയ കലാപങ്ങളല്ല, സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ അധിക്ഷേപിക്കുന്നതും ദലിതര്‍ക്കെതിരായ അതിക്രമങ്ങളുമല്ല ഹിന്ദുത്വ എന്നും ശ്രീരാമന്റെ ജീവിതമാണ് ഹിന്ദുത്വ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ ദീപാവലി ആഘോഷിക്കുകയോ ചെയ്യുന്നത് മൃദു ഹിന്ദുത്വമാണെങ്കില്‍, ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ അത് ചെയ്യുന്നുണ്ടെന്നും ഞാനും അതുതന്നെ ചെയ്യുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

താന്‍ അയോധ്യയില്‍ പോയി ഹനുമാന് ചാലിസ ചൊല്ലിയപ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും തന്നെ ആക്രമിച്ചെന്നും അങ്ങനെ ചെയ്തതിലൂടെ എന്ത് കുറ്റമാണ് ചെയ്തതെന്നും കെജ്രിവാള് ചോദിച്ചിരുന്നു. പഞ്ചാബില്‍ 2017 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്ന ആം ആദ്മി ഇത്തവണ 92 സീറ്റ് നേടിയാണ് ചരിത്ര വിജയം കുറിച്ചത്. ഭാഗവന്ത് മന്നാണ് പഞ്ചാബിലെ മുഖ്യമന്ത്രി. കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ആം ആദ്മി മിന്നും ജയം നേടിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications