കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി രാഷ്ട്രീയത്തില്‍ ജൂനിയറാണ്, പലതവണ സര്‍ എന്ന് വിളിക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയില്‍ നിന്ന് അപമാനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് തനിക്ക് അപമാനം ഏല്‍ക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു. രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ ജൂനിയറാണ് നരേന്ദ്ര മോദി. എന്നാല്‍ വലിയവനാണെന്നുള്ള അദ്ദേഹത്തിന്റെ തോന്നല്‍ കാരണം തനിക്ക് പലതവണ അദ്ദേഹത്തെ സര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നെന്ന് നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി സംബന്ധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പദവിക്കായി പരമാവധി ശ്രമിച്ചിരുന്നെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ പോലും മിസ്റ്റര്‍ ക്ലിന്റന്‍ എന്നാണ് താന്‍ വിളിച്ചത്. സര്‍ എന്ന് ഒരിക്കല്‍ പോലും വിളിച്ചിരുന്നില്ലെന്നും നായിഡു പറഞ്ഞു.

1

പക്ഷേ മോദി അങ്ങനെയല്ല, എന്റെ ജൂനിയറാണ് അദ്ദേഹം. മോദി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ പത്തിലധികം തവണ സര്‍ എന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ നേട്ടത്തിന് വേണ്ടിയിട്ടായിരുന്നു ഇങ്ങനെ വിളിച്ചിരുന്നത്. താന്‍ വലിയവനാണെന്ന് ഈഗോ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ സര്‍ എന്ന് വിളിക്കാതിരിക്കുന്നത് കൊണ്ട് സംസ്ഥാനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നു കരുതിയതെന്നും നായിഡു പറഞ്ഞു. 2014ല്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ചത് പോലും ആന്ധ്രയ്ക്ക് വേണ്ടിയാണ്. ബിജെപിയുമായി ചേര്‍ന്നിരുന്നില്ലെങ്കില്‍ പത്ത് സീറ്റ് അധികം കിട്ടുമായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ സമയത്ത് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നു. ഇതായിരിക്കാം ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിന് കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികളെ വെച്ച് കുടുക്കാനാണ് മോദിയുടെ ശ്രമം. തെലങ്കാനയില്‍ കെസിആറിനെതിരെയുള്ള കേസുകള്‍ മോദിയുമായി സഹകരിക്കുന്നത് കൊണ്ടാണ് പിന്‍വലിക്കപ്പെട്ടതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍.... നോട്ടുനിരോധനം തകര്‍ത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍.... നോട്ടുനിരോധനം തകര്‍ത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്

English summary
i call him sir to satisfy his ego chandrababu naidu hits out at modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X