റഷ്യന്‍ യുവതിയോട് അശ്ലീല പരമാര്‍ശം ; മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി വിവാദത്തില്‍
ഭോപ്പാല്‍ : മുണ്ട് അഴിക്കാന്‍ അറിയില്ലേല്‍ പേടിക്കേണ്ട മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി പഠിപ്പിച്ചേളും. റഷ്യയില്‍ നിന്നെത്തിയ യുവതിയോട് അശ്ലീല പരമാര്‍ശം നടത്തിയ മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി വിവാദത്തില്‍.
ഇക്കഴിഞ്ഞ ഞായറാഴ്ച സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു ബാബുലാല്‍ ഗൗറിന്റെ വിവാദ പരാമര്‍ശം. റഷ്യയില്‍ നിന്നെത്തിയ രാഷ്ട്രീയ നേതാവിന്റെ ഭാര്യയോടായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം.

മുണ്ട് ഉടുക്കുന്നത് എങ്ങനെയെന്ന് റഷ്യന്‍ യുവതി ആരാഞ്ഞപ്പോള്‍ മുണ്ട് ഉടുക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാനാവില്ല, എന്നാല്‍ എങ്ങനെ അഴിക്കണമെന്ന് കാണിക്കാം എന്നായിരുന്നു എണ്‍പത്തിനാലുകാരനായ മന്ത്രിയുടെ മറുപടി.
കൂടാതെ അവിടെയെത്തിയ സ്ത്രീകളിലൊരാള്‍ ബാബുലാലിന്റെ നെറുകയില്‍ ചുംബിച്ചു. ഉടനെ മന്ത്രി അടുത്ത കമന്റ് പാസാക്കി മറ്റേതെങ്കിലും സ്ത്രീയാണ് തന്റെ നെറ്റിയില്‍ ചുംബിക്കാന്‍ ശ്രമിച്ചതെങ്കില്‍ അത് അനുവദിക്കുമായിരുന്നില്ല. കാരണം അങ്ങനെയുണ്ടായാല്‍ അടുത്ത തിരഞ്ഞെടുപ്പാല്‍ ബി.ജെ.പി തനിക്ക് സീറ്റ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു












Click it and Unblock the Notifications