കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ജയ് ശ്രീറാം വിളിക്കും; മമതയെ വെല്ലുവിളിച്ച് അമിത് ഷാ, അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ

Google Oneindia Malayalam News

ദില്ലി: ബംഗാളിലെ ജാദവ്പൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. മമതാ ബാനര്‍ജി ബിജെപിയെ ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. റാലിക്ക് അവര്‍ അനുമതി നല്‍കിയില്ല. ജയ് ശ്രീറാം വിളിക്കാന്‍ ബംഗാളില്‍ അനുവദിക്കില്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ താന്‍ കൊല്‍ക്കത്തിയിലേക്ക് വരും. ജയ് ശ്രീറാം വിളിക്കുകയും ചെയ്യും. തന്നെ അറസ്റ്റ് ചെയ്യാന്‍ മമതയെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ബംഗാളില്‍ മമത തടയുകയാണ്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിയാല്‍ മോദി കൂടുതല്‍ ജനകീയനാകുമോ എന്ന് മമത ഭയപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു.

21

ജാദവ്പൂരില്‍ അമിത് ഷാ നടത്താന്‍ തീരുമാനിച്ച റോഡ് ഷോയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത്. അമിത് ഷായുടെ ഹെലികോപ്റ്ററിനും അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അമിത് ഷായുടെ റോഡ് ഷോ നിരോധിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി മാധ്യമ വിഭാഗം മേധാവി അനില്‍ ബലുനി പറഞ്ഞു.

തിങ്കളാഴ്ചയാണ് ജാദവ്പൂരില്‍ അമിത് ഷായുടെ റാലി തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. മെയ് 19നാണ് ഇവിടെ പോളിങ്. ഇനി ബംഗാളില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്.

ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്

മുമ്പും സമാനമായ രീതിയില്‍ ബിജെപി കേന്ദ്രനേതാക്കളുടെ റാലികള്‍ ബംഗാളില്‍ നിരോധിച്ചിരുന്നു. മമത രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ഡിസംബറില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രഥയാത്ര നിരോധിച്ചിരുന്നു. കലാപ സാധ്യത ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്.

ജനുവരില്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അമിത് ഷായ്ക്ക് പാര്‍ട്ടി പരിപാടികളില്‍ എത്താന്‍ സാധിക്കാതെ വരികയും ചെയ്തു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും ഹെലികോപ്റ്റര്‍ അനുമതി നിഷേധിച്ച് സംഭവങ്ങളുണ്ടായിട്ടുണ്ട്.

English summary
I challenge her if Mamata has courage arrest me, Says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X