• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളെ ഞാൻ ശപിക്കുന്നു, വരാനിരിക്കുന്നത് മോശം ദിനങ്ങൾ; പാർലമെന്റിൽ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ജയ ബച്ചൻ

Google Oneindia Malayalam News

ദില്ലി: പാർലമെന്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി എം പി ജയ ബച്ചന്‍. നിങ്ങളുടെ മോശപ്പെട്ട ദിനങ്ങൾ വരാൻ ഇരിക്കുന്നതേയുള്ളൂവെന്ന് ജയബച്ചൻ സഭയിൽ പറഞ്ഞു. ഭരണകക്ഷി തനിക്കെതിരാ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയാ ബച്ചന്റെ പ്രതികരണം.

എൻ‌ഡി‌പി‌എസ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ജയ ബച്ചൻ, സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പ്രതിപക്ഷ അംഗങ്ങളുടെ വിഷയം സഭയിൽ ഉന്നയിച്ചു. ഇതിനിടെ സഭ നയിച്ചിരുന്ന ഭുവനേശ്വർ കലിതയെ കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ ബി ജെ പി രംഗത്തെത്തി. സ്പീക്കര്‍ തന്‍റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്ന് ജയ ബച്ചന്‍ ആരോപിച്ചു.അതേസമയം ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി ജെ പി എം പി രാകേഷ് സിന്‍ഹ ക്രമപ്രശ്‌നം ഉന്നയിച്ചതോടെ ഇരുവരും തമ്മിൽ വാക്പോരായി.

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടുകോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പാർട്ടി വർക്കിംഗ് പ്രസിഡന്റ് പാർട്ടി വിട്ടു

പക്ഷേ, ജയാ ബച്ചൻ തന്റെ പ്രസംഗം തുടർന്നു, രാജ്യം നിരവധി സുപ്രധാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു സമയത്ത്, ബില്ലിലെ "ക്ലറിക്കൽ പിശക്" പരിഹരിക്കുന്നതിനുള്ള ചർച്ചയ്ക്ക് സഭ 3-4 മണിക്കൂർ അനുവദിച്ചുവെന്നത് ദൗർഭാഗ്യകരമായിപ്പോയെന്ന് അവർ പറഞ്ഞു. അതിനിടെയാണ് ഭരണപക്ഷം തനിക്കെതിരെ മോശം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ജയ ബച്ചൻ ആരോപിച്ചത്. തനിക്കെതിരെ വ്യക്താധിക്ഷേപം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജയ ബച്ചൻ ആരോപിച്ചു.

സഭയിൽ എങ്ങനെയാണ് വ്യക്തിപരമായി അധിക്ഷേപിക്കാൻ സാധിക്കുക. എന്നെയും എന്റെ കരിയറിനെയും കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായത്തിൽ നിങ്ങൾ നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്പീക്കറോട് ജയ ബച്ചൻ പറഞ്ഞു. ബി ജെ പിയുടെ മോശപ്പെട്ട ദിനങ്ങൾ വരാൻ ഇരിക്കുന്നതേയുള്ളൂവെന്നും താൻ നിങ്ങളെ ശപിക്കുകയാണെന്നും ജയാ ബച്ചൻ പറഞ്ഞു.

പനാമ പേപ്പർ; ഐശ്വര്യയെ ചോദ്യം ചെ്തത് 5 മണിക്കൂർ

വിദേശരാജ്യങ്ങളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന പനാമ പേപ്പർ വെളിപ്പെടുത്തൽ സംബന്ധിച്ച് നടി ഐശ്വര്യ റായിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് 5 മണിക്കൂറോളം ദില്ലിയിൽ വെച്ചാണ് ചോദ്യം ചെയ്തത്.

2005-ൽ ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ സംയോജിപ്പിച്ച് രജിസ്റ്റർ ചെയ്ത അമിക് പാട്ണേഴ്സ് എന്ന കമ്പനിയുമായി നിങ്ങൾക്ക് എന്ത് ബന്ധമാണ് ഉളളത്, Mossack Fonseca കമ്പനി രജിസ്റ്റർ ചെയ്ത നിയമ സ്ഥാപനത്തെ നിങ്ങൾക്കറിയാമോ?ഈ കമ്പനിയുടെ ഡയറക്‌ടർമാരിൽ നിങ്ങളുൾപ്പെടുന്നു, നിങ്ങളുടെ അച്ഛൻ കോട്ടേദാദിരമണ റായ് കൃഷ്ണ റായ്, നിങ്ങളുടെ അമ്മ കവിതാ റായ്, നിങ്ങളുടെ സഹോദരൻ ആദിത്യ റായ് എന്നിവരും ഉൾപ്പെടുന്നു, ഇതിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്?പ്രാരംഭ മൂലധനം $50,000 ആണ്. ഓരോ ഷെയറിനും $1 മൂല്യമുണ്ട്, ഓരോ ഡയറക്ടർക്കും 12,500 ഷെയറുകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഒരു ഡയറക്ടർ എന്ന നിലയിൽ നിന്ന് ഒരു ഷെയർഹോൾഡറായി മാറിയത്?എന്തുകൊണ്ടാണ് 2005 ജൂണിൽ നിങ്ങളുടെ സ്റ്റാറ്റസ് ഷെയർഹോൾഡറായി മാറിയത്?എന്തുകൊണ്ടാണ് 2008-ൽ കമ്പനി പ്രവർത്തനരഹിതമായത്?സാമ്പത്തിക ഇടപാടുകൾക്കായി ആർബിഐയുടെ അനുമതി തേടിയിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് അന്വേഷണ സംഘം ഐശ്വരര്യയോട് ്ചോദിച്ചതെന്നാണ് റിപ്പോര്‌ട്ട് ചെയ്തു.

നേരത്തേ രണ്ട് തവണ വിളിപ്പിച്ചിരുന്നുവെങ്കിലും ആൃഐശ്വര്യ ഹാജരായിരുന്നു. ബ്രിട്ടിഷ് വെർജിൻ ഐലൻഡിലെ കമ്പനിയിൽ നടി പണം നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യത്തിലാണ് ഇ ഡിക്ക് വ്യക്തത വരേണ്ടത്.

cmsvideo
  കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam

  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2017-ൽ വിദേശനാണ്യ ലംഘന ആരോപണങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരുനനു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (എൽആർഎസ്) പ്രകാരം 2004 മുതൽ വിദേശത്തേക്ക് അയച്ച തുകയെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ബച്ചൻ കുടുംബത്തിന് നോട്ടീസ് അയച്ചിരുന്നു.

  English summary
  I curse you, bad days are coming; Jaya blasts on BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X