കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാപ്പ് പറഞ്ഞത് സംഘാടകന്‍ എന്ന നിലയില്‍'

Google Oneindia Malayalam News

കൊല്ലം: താന്‍ ശ്വേത മേനോനെ അപമാനിച്ചത് കൊണ്ടല്ല മാപ്പ് പറഞ്ഞതെന്ന് കൊല്ലം എം പി എന്‍ പീതാംബരക്കുറുപ്പ്. തങ്ങള്‍ ക്ഷണിച്ചുവരുത്തിയ പരിപാടിയില്‍ വെച്ചാണ് ശ്വേതയ്ക്ക് ദുരനുഭവം ഉണ്ടായത്. അതുകൊണ്ട് പരിപാടിയുടെ സംഘാടകന്‍ എന്ന നിലയിലാണ് ശ്വേത മേനോനോട് ക്ഷമാപണം നടത്തിയത് - പീതാംബരക്കുറുപ്പ് പറഞ്ഞു.

ശ്വേത മേനോന്‍ തന്നെ തെറ്റിദ്ധരിച്ചില്ല എന്നതില്‍ അതിയായ സന്തോഷമുണ്ട്. തനിക്കെതിരായ പരാതി പിന്‍വലിച്ചതില്‍ താരത്തോട് നന്ദിയുണ്ട് എന്നും കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരിക്കാന്‍ കുറുപ്പ് തയ്യാറായില്ല.

peethambara kurup

തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നത് ചില സീറ്റ് മോഹികളാണ് എന്ന പ്രസ്താവനയില്‍ കുറുപ്പ് ഉറച്ചുനിന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചവരോട് ദേഷ്യമില്ല എന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ ഒളിയമ്പ്. പീതാംബരക്കുറുപ്പിനെതിരെ ഗൂഡാലോചന നടന്നു എന്ന കൊല്ലം ഡി സി സിയും ആരോപിച്ചിരുന്നു.

എന്നാല്‍ ഞായറാഴ്ച ശ്വേത മേനോനോട് നിരുപാധികം മാപ്പ് ചോദിച്ച എന്‍ പീതാംബരക്കുറുപ്പിന്റെ സ്വരം ഇങ്ങനെയായിരുന്നില്ല. സ്പര്‍ശനം കൊണ്ടോ ദര്‍ശനം കൊണ്ടോ ശ്വേത മേനോന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നോട് നിരുപാധികം പൊറുക്കണം എന്നായിരുന്നു കുറുപ്പ് പറഞ്ഞത്.

തിരക്കിനിടയില്‍ ശ്വേത മേനോനെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത് എന്ന പീതാംബരക്കുറുപ്പിന്റെ വാദം ഈ രാഷ്ട്രീയക്കളിയോടെ ജയിച്ചു എന്ന് പറഞ്ഞാലും തെറ്റാവില്ല. ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചതോടെ സ്വന്തം കോര്‍ട്ടിലെത്തിയ പന്ത് എങ്ങിനെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്ന് കാണിച്ചുതരികയാണ് ഗ്രൂപ്പ് കളികളില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള പീതാംബരക്കുറുപ്പ് എന്ന കോണ്‍ഗ്രസ് നേതാവ്.

English summary
Congress MP Peethambara Kurup said he is innocent in the Sweta Menon molestation case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X