കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആജീവനാന്തകാലത്തേക്കുള്ള ജോലിയെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്; ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: സീറ്റോ വോട്ടോ ലഭിക്കുന്നതിന് വേണ്ടിയല്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ശശി തരൂര്‍ എംപി. പുരോഗമന ആശയങ്ങള്‍ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസില്‍ അംഗമായതെന്നും ശശി തരൂര്‍ പറഞ്ഞു. ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

 shatha11

ആജീവനാന്ത ജോലിയെന്ന് കരുതിയില്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമായ സമഗ്രവും പുരോഗമനപരവുമായ ആശയങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതുകൊണ്ട് തന്നെ കേവലം സീറ്റുകൾക്കോ ​​വോട്ടുകൾക്കോ ​​വേണ്ടി തന്‍റെ ആശയങ്ങളെ ത്യജിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു തരൂര്‍ ഉയര്‍ത്തിയിരുന്നത്.ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞത്.ഇന്ത്യയിൽ മതേതരത്വത്തിനായി പ്രതിരോധമുയർത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്യേണ്ട ബാധ്യത കോൺഗ്രസിനുണ്ട്.മതത്തില്‍ വീര്യം കൂടിയതും കുറഞ്ഞതും ഇല്ല. മൃദു ഹിന്ദുത്വം കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

 യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍ യെഡിയൂരപ്പ തെറിയ്ക്കും? കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ്? ചരടുവലിച്ച് നേതാക്കള്‍

യോഗിയുടെ മുഖ്യമന്ത്രിപദം തെറിക്കുമോ? കല്യാണ്‍ സിങ് തിരിച്ചെത്തി, 'അയോധ്യ' സജീവമാക്കാന്‍ ബിജെപി

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞുഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

English summary
I did not join Congress for lifelong career says shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X