കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കോൺഗ്രസിന് വോട്ടിങ് ശതമാനം കൂടാൻ കാരണം താൻ..., അവകാശവാദവുമായി ഹാർദിക് പട്ടേൽ

എന്നാൽ വോട്ടിങ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാട്ടിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് പട്ടേൽ.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
'കോണ്‍ഗ്രസിന്‍റെ ഗുജറാത്തിലെ നേട്ടത്തിന് കാരണക്കാരന്‍ ഞാന്‍' | Oneindia Malayalam

അഹ്മാദാബാദ്: ഗുജറാത്തിൽ കോൺഗ്രസിനും വോട്ടിങ് ശതമാനം ഉയരാൻ കാരണം താനാണെന്ന അവകാശ വാദവുമായി പാട്ടിദാർ ആന്ദേളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ. 33 ൽ നിന്ന് 43 ശതമാനം വോട്ട് കൂടിയതിനു കാരണം താനാണെന്നും പട്ടേൽ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹാർദിക് ഇക്കാര്യം വ്യക്തമാക്കിയത്.

patel

ആരാധകർക്ക് നിരാശ, പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ പങ്കെടുക്കില്ല; താരത്തിന്റെ പ്രതികരണം ഇങ്ങനെആരാധകർക്ക് നിരാശ, പുതുവത്സര നൃത്ത പരിപാടി സണ്ണി ലിയോൺ പങ്കെടുക്കില്ല; താരത്തിന്റെ പ്രതികരണം ഇങ്ങനെ

എന്നാൽ വോട്ടിങ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാട്ടിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് പട്ടേൽ. ബിജെപിയ്ക്ക് യഥാർഥത്തിൽ ലഭിക്കേണ്ടത് 82 സീറ്റുകളാണ്. ഗുജറാത്തിലെ പട്ടേൽ, ദലിതു വിഭാഗക്കാർ, വ്യാവസായികൾ എന്നിവരെല്ലാം ബിജെപിയ്ക്ക് എതിരായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്രയധികം വോട്ടുകൾ ബിജെപിയ്ക്ക് കിട്ടിയതെന്നും ആരാണ് അവർക്ക് വോട്ട് ചെയ്തതെന്നും നേതാവ് ചോദിക്കുന്നുണ്ട്. അതെ സമയം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ വലിയ തോതിൽ ജനക്കൂട്ടത്തെ സ്വാധീനിക്കാൻ ഹാർദിക് പട്ടേലിനു കഴിഞ്ഞിരുന്നു.

 വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നത് ഇവിടെയെക്കെ

വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നത് ഇവിടെയെക്കെ

സൂറത്ത്, അഹ്മദാബാദ്, രാജ്കോട്ട് എന്നീവിടങ്ങളിലാണ് വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നതെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു. എംടിഎം ഹാക്ക് ചെയ്യാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രാണിക് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ എന്താണ് വിഷമമെന്നും നേതാവ് ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുൻപും ശേഷവും ഇതേ ആരോപണവുമായി ഹാർദിക് രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധിയുമായി ബന്ധമില്ല

രാഹുൽ ഗാന്ധിയുമായി ബന്ധമില്ല

ഗുജറാത്ത് തിരഞ്ഞെടുപ്പ് നടന്നതിനു ശേഷമാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേൽക്കുന്നത്. എന്നാൽ തനിക്കു രാഹുൽ ഗാന്ധിയുമായി ഒരു തരത്തിലുമുളള ബന്ധമില്ലെന്നും പട്ടേൽ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ഗാന്ധി പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്നു തരത്തിലുള്ള വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഈ അവസരത്തിൽ ഹാർദിക് ഇത് നിഷേധിച്ചിട്ടുണ്ട്.

 വോട്ടിങ് യന്ത്രങ്ങൾ ചോർത്തി

വോട്ടിങ് യന്ത്രങ്ങൾ ചോർത്തി

വോട്ടിങ് യന്ത്രങ്ങൾ ചോർത്താൻ ബിജെപി ആളുകളെ നിയമിച്ചിരുന്നെന്നും പട്ടേൽ ആരോപിച്ചിരുന്നു. അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ് ബിജെപി വാടകയ്‌ക്കെടുത്തതെന്നും ഹര്‍ദിക് പറ‍ഞ്ഞു. ‘വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നു അദ്ദേഹം ആരോപിച്ചിരുന്നു.

 ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

ഹാർദിക് പട്ടേൽ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് കമ്മീഷ്ണറും അഭിപ്രായപ്പെട്ടിരുന്നു. വേട്ടിങ് മെഷീനുകൾക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും മെഷീനിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അചൽ ജ്യോതി വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള തെളിവ് തരുന്നുണ്ടെന്നു അചൽ ജ്യോതി വ്യക്തമാക്കി.

ബിജെപിയ്ക്ക് തിളക്കം കുറഞ്ഞ വിജയം

ബിജെപിയ്ക്ക് തിളക്കം കുറഞ്ഞ വിജയം

ഗുജറാത്തിൽ ബിജെപിയ്ക്ക് തിളക്കം കുറഞ്ഞ വിജയമാണ് ഉണ്ടായത്. 182 അംഗ സംഖ്യയുള്ള ഗുജറാത്ത് നിയമസഭയിൽ 99 സീറ്റുകൾ മാത്രമേ ബിജെപിയ്ക്ക് നേടാൻ സാധിച്ചിരുന്നുള്ളു. എന്നാൽ കോൺഗ്രസിന്റേത് വൻ മുന്നേറ്റമായിരുന്നു . തുടർച്ചായായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് 77 സീറ്റുകൾ നേടിയെടുത്തു.2 014 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 10 ശതമാനം വോട്ടിൽ ഇടവ് വന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ വോട്ട് നിലയിൽ 2.5% വർധനവ് വന്നിട്ടണ്ട്.

English summary
As it became clear that the BJP has won Gujarat again, Hardik Patel alleged that EVMs or Electronic Voting Machines were tampered with. He then sequestered himself at his apartment block in Silaj and messaged journalists that he would meet no one on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X