Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയുടെ ആവശ്യമില്ലെന്ന് വദേര

ദില്ലി: തന്റെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ എനിക്കറിയാമെന്നും ഭാര്യയായ പ്രിയങ്കയുടെ ആവശ്യമില്ലെന്നും റോബര്‍ട്ട് വദേര. ബിജെപി ഭരണ പ്രദേശങ്ങളായ ഹരിയാനയിലും രാജസ്ഥാനിലും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വദേരക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാതലത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വദേര.

താന്‍ രാജ്യത്ത് തന്നെ ഉണ്ടെന്നും പുറത്തേക്ക് കടക്കാന്‍ ഉദേശിക്കുന്നില്ലെന്നും വദേര പറഞ്ഞു. ജനങ്ങള്‍ വിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങാനും പദ്ധതിയുണ്ടെന്ന് വദേര കൂട്ടി ചേര്‍ത്തു. സര്‍ക്കാറിന്റെ ആരോപണങ്ങളില്‍ നിന്ന് പിടിച്ചു നില്‍ക്കാന്‍ തന്റെ കുടുംബത്തിന്റെ പിന്തുണമതിയെന്നും വദേര പറഞ്ഞു.

Robert Vadra

ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും വദേര ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂമിയുമായി ബന്ധപ്പെട്ട തിരിമറി നടത്താന്‍ വദേരക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് ബിജെപി ആരോപിച്ചു. റിയല്‍ എസ്റ്റേറ്റു പോലുള്ള പല ബിസിനസുകളിലും പലരും അസ്വസ്ഥരാണ്. ഏതാണ് ശരിയെന്ന് ഉടനെതന്നെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും വദേര പറഞ്ഞു.

ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. ചട്ടങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ അതേസമയത്ത് എനിക്ക് എന്റേതായ ചിന്തകളുണ്ട്. യുവത്വമാണ് ഇനിയുള്ള ഭാവി. യുത്വത്തെ ഭീഷമിപെടുത്തികൊണ്ട് ഭയപ്പെടുത്താനാകില്ലെന്നും ജെഎന്‍യു വിഷയം സൂചിപിച്ച് വദേര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+