Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദിലല്ല, പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്ന് കരീന

മുംബൈ: ലൗ ജിഹാദ് എന്ന കാഴ്ചപ്പാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ് നടി കരീന കപൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലൗ ജിഹാദിലല്ല പ്രണയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് കരീന പറഞ്ഞു. മതവും, ജാതിയും വംശവുമൊന്നു നോക്കിയല്ല, യഥാര്‍ത്ഥ പ്രണയം അതിനേക്കാള്‍ എത്രയോ മുകളിലാണെന്ന് കരീന പറഞ്ഞു.

രണ്ടു മനസുകള്‍ തമ്മിലാണ് പ്രണയിക്കുന്നത്. അല്ലാതെ മതങ്ങള്‍ തമ്മിലല്ല. പ്രണയത്തെ വേര്‍തിരിക്കാന്‍ അത്തരത്തിലുള്ള ഏതെങ്കിലും അതിര്‍വരുമ്പുകള്‍ കൊണ്ട് സാധ്യമല്ലെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സെയ്ഫ് അലി ഖാന്റെ ഭാര്യകൂടിയായ കരീന പറഞ്ഞു. പ്രണയത്തെ ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കുക അസാധ്യമാണെന്ന് അവര്‍ പറയുന്നു.

kareena-kapoor

രണ്ടു വ്യക്തികള്‍ തമ്മില്‍ സംഭവിക്കുന്ന ഒരു കാര്യത്തിനെ മതം കൊണ്ട് വേര്‍തിരിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. താനും സെയ്ഫും രണ്ടു മതസ്ഥരാണ്. എന്നാല്‍ തങ്ങളുടെ പ്രണയവും മതവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. ഇരുവരും അവരവരുടെ വിശ്വാസത്തെ ഏറെ മാനിക്കുന്നവരുമാണ്, കരീന പറഞ്ഞു.

സെയ്ഫ് അലി ഖാനും കരീനയും തമ്മിലുള്ളത് ലൗ ജിഹാദാണെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇതിനു സെയ്ഫ് അലിഖാന്‍ മറുപടിയും നല്‍കിയിരുന്നു. തങ്ങളുടെ പ്രണയം യഥാര്‍ത്ഥമാണെന്നും മതം പ്രണയത്തില്‍ കൂട്ടിക്കലര്‍ത്തരുതെന്നും സെയ്ഫ് അഭ്യര്‍ത്ഥിച്ചു. ബ്രാഹ്മണ യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയ കഥ പറയുന്ന ബജ്‌രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിലാണ് കരീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ആണ് നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+