താനൊരു പുരസ്‌കാരവും പ്രതീക്ഷിക്കുന്നില്ലെന്ന് സണ്ണി ലിയോണ്‍; താരം എഴുത്തുകാരിയുടെ റോളിലും?
മുംബൈ: ആരാധാകരുടെ സ്‌നേഹവും വിശ്വാസവും അല്ലാതെ താനൊരു പുരസ്‌കാരവും പ്രതീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍.തന്റെ വിമര്‍ശകര്‍ ടിക്കറ്റ് ആരെങ്കിലും വെറുതെ കൊടുത്താല്‍ മാത്രം ചിത്രം കാണാന്‍ പോകുന്നവരാണ്.എന്നാല്‍ ലക്ഷകണക്കിനു വരുന്ന തന്റെ ആരാധകര്‍ പൈസ മുടക്കി ടിക്കറ്റെടുക്കുന്നവരാണെന്ന് പോണ്‍ സിനിമകളിലൂടെ ശ്രദ്ധേയായ ശേഷം ബോളിവുഡില്‍ കാലുറപ്പിച്ച സണ്ണി ലിയോണ്‍.ബോളിവുഡില്‍ തനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും നല്ല സിനിമകള്‍
തിരഞ്ഞെടുക്കാനാണ് താന്‍ ശ്രമിക്കാറുളളതെന്നും സണ്ണിലിയോണ്‍ പറഞ്ഞു.

ബോളിവുഡിലെ എന്നത്തെയും വിവാദ താരമായിരുന്നു സണ്ണി ലിയോണ്‍.ഇതിനിടെ 12 കഥകള്‍അടങ്ങിയ പുസ്തകം പുറത്തിറക്കുന്നതിലൂടെ എഴുത്തിന്റെ മേഖലയിലേക്കു പ്രവശിക്കാനുളള കൂടി ശ്രമത്തിലാണ് താരം. 12 ചെറുകഥകളുടെ സമാഹാരമായ 'സ്വീററ് ഡ്രീംസ് 'ആണ് സണ്ണിലിയോണിന്റെ പുസ്തകം. ജിഗ്ഗര്‍ നെറ്റ് എന്ന പുസ്തക പ്രസാധക സഥാപനമാണ് സ്വീറ്റ് ഡ്രീംസ് പുറത്തിറക്കുന്നത്.ജിഗ്ഗര്‍നെറ്റ് ആപ്പില്‍ മാത്രമേ പുസ്തകം ലഭ്യമാവൂ. തന്റെ യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും ഭാവനയില്‍ എഴുതിയ കഥകളാണ് പുസ്തകത്തിലുളളതെന്നും താരം ആദ്യമേ വെളിപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്ത്രീ വായനക്കാരെ കൂടി കണക്കിലെടുത്ത് എഴുത്തില്‍ പരിധി കടന്നിട്ടില്ലെന്നും താരം പറയുന്നു.












Click it and Unblock the Notifications