കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയെ ഇളക്കിമറിച്ച് പുതിയ വാക്‌പോര്: ഗവർണറുടെ പരിഹാസത്തിന് ഉദ്ധവിന്റെ ചുട്ടമറുപടി, വിവാദം

Google Oneindia Malayalam News

മുംബൈ: കൊവിഡിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും തമ്മില്‍ വാക്‌പോര് തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് വിവാദമായത്. എന്നാല്‍ ഈ കത്തിന് മറുപടിയുമായി ഉദ്ധവും എത്തിയതോടെ വാക്‌പോര് കനത്തും. ഉദ്ധത് ഇത്ര പെട്ടെന്ന് മതേതരം ആയോ എന്നായിരുന്നു ഗവര്‍ണര്‍ പരിഹസിച്ചത്. വിശദാംശങ്ങളിലേക്ക്...

ഗവര്‍ണറുടെ കത്ത്

ഗവര്‍ണറുടെ കത്ത്

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ' നിങ്ങള്‍ ഹിന്ദുത്വത്തിന്റെ വലിയ ആരാധകന്‍ ആയിരുന്നല്ലോ. ശ്രീരാമനോടുള്ള നിങ്ങളുടെ ഭക്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ആശാദി ഏകാദശിയിലെ വിത്തല്‍ രുക്മണി ക്ഷേത്രം നിങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.

മതേതരം ആയോ

മതേതരം ആയോ

ദൈവത്തില്‍ നിന്ന് എന്തെങ്കിലും താക്കീത് ലഭിക്കുമോ എന്ന പേടി കൊണ്ടാണോ നിങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് മാറ്റിവയ്ക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ ഒരു കാലത്ത് വെറുത്തിരുന്ന വക്കായ മതേതരം ആയി മാറിയോ എന്ന് ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു. മറ്റ് നഗരങ്ങളില്‍ ജൂണ്‍ മാസം തന്നെ ആരാധനാലയങ്ങള്‍ തുറന്നു. അവിടെയൊന്നും കൊവിഡ് കേസുകള്‍ ക്രമാധീതമായി വര്‍ദ്ധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു.

ദൈവത്തെ ഒറ്റപ്പെടുത്തുന്നു

ദൈവത്തെ ഒറ്റപ്പെടുത്തുന്നു

മറ്റ് പല സംസ്ഥാനങ്ങളിലും ബാറുകളും റെസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിച്ചു. ദൈവങ്ങളെ മാത്രം ലോക്ക് ഡൗണില്‍ ഒറ്റപ്പെടുത്തുകുയാണോ എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, ഗവര്‍ണറുടെ കത്ത് പുറത്തുവന്നതോടെ പുതിയ വാക്‌പോരിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്. ഇതിന് ഉദ്ധവ് താക്കറെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

എന്നാല്‍ തനിക്ക് ആരില്‍ നിന്ന് ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഉദ്ധവ് ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കിയത്. മറാത്തിയില്‍ എഴുതിയ കത്തിലായിരുന്നു ഉദ്ധവിന്റെ മറുപടി. ഞാന്‍ അത്ര മഹാനുമൊന്നുമല്ല, ഒരു പക്ഷേ, ദൈവത്തിന്റെ താക്കീത് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാകുമെന്നും ഉദ്ധവ് മറുപടിയില്‍ പറയുന്നു.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India
 ആരാധനാലയങ്ങള്‍

ആരാധനാലയങ്ങള്‍

അതേസമയം, സംസ്ഥാനത്തെ അരാധനാലയങ്ങള്‍ കുറക്കണമെന്നാണ് രാജ്താക്കറെ, അസദുദ്ദീന്‍ ഒവൈസി, പ്രകാശ് അംബേദ്കര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിലുള്ള ആശങ്കയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. അതേസമയം, ദീപാവലിക്ക് മുമ്പ് കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന സൂചനയുമുണ്ട്.

കൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രികൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർവിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർ

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

ഹത്രാസ് പെണ്‍കുട്ടിയുടെ മാതാവിന്റെ ആരോഗ്യനില വഷളായി; പിതാവിനും അസുഖം, സിബിഐ സംഘമെത്തിഹത്രാസ് പെണ്‍കുട്ടിയുടെ മാതാവിന്റെ ആരോഗ്യനില വഷളായി; പിതാവിനും അസുഖം, സിബിഐ സംഘമെത്തി

English summary
I don't need a Hindutva certificate from you; CM Uddhav Thackeray responds to MH Governor Remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X