കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍റെ മകനെ കൊന്നത് ബിജെപിയാണ്.. ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാധിക വെമുല

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസമാണ് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വീട് വെക്കാനായി പണം വാഗ്ദാനം ചെയ്ത് മുസ്ലീം ലീഗ് തങ്ങളെ പറ്റിച്ചുവെന്നായിരുന്നു രാധിക പറഞ്ഞത്. എന്നാല്‍ രാധികയുടെ പ്രസ്താവനയെ വളരെ തന്ത്രപരമായി ബിജെപി വളച്ചൊടിച്ചു.
മു്സലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ബിജെപിക്കെതിരെ സംസാരിക്കാനുമാണ് മുസ്ലീം ലീഗ് രാധിക വെമുലയ്ക്ക് 20 ലക്ഷം രൂപ നല്‍കിയതെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ തന്‍റെ മകനെ കൊന്ന ബിജെപിക്കെതിരെ സംസാരിക്കാന്‍ തനിക്ക് മറ്റ് പാര്‍ട്ടികള്‍ പണം തരേണ്ടതില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രാധിക വെമുല.

ആത്മഹത്യ

ആത്മഹത്യ

2016 ജനുവരി 16നാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവുമായ രോഹിത് വെമൂല ആത്മഹത്യ ചെയ്തത്. സ്‌കോളര്‍ഷിപ്പ് തടഞ്ഞും മറ്റും അധികൃതര്‍ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രോഹിത് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെയാണ് വീടില്ലാത്ത രോഹിത്തിന്‍റെ കുടുംബത്തിന് വീട് വെച്ച് നല്‍കാമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയത്.

രാധികയുടെ ആരോപണം

രാധികയുടെ ആരോപണം

മുസ്ലീം ലീഗ് വാഗ്ദാനം ചെയ്ത് പറ്റിക്കുകയായിരുന്നെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രോഹിതിന്‍റെ അമ്മ രാധിക വെമുല രംഗത്തെത്തുകയായിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിട്ടും വീട് വെക്കാന്‍ തരാമെന്ന് പറഞ്ഞ 20 ലക്ഷം രൂപ മുസ്ലീം ലീഗ് തന്നില്ലെന്നായിരുന്നു രാധിക വെമുല പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ രാധിക തന്നെ സംഭവത്തില്‍ വിശദീകരണം നല്‍കി. മുസ്ലീം ലീഗ് തങ്ങള്‍ക്ക് വീട് വയ്ക്കാനായി രണ്ട് 2.5 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഇതില്‍ ഒന്ന് പണമില്ലാതെ മടങ്ങി. വിവരം മുസ്ലീം ലീഗിനെ അറിയച്ചപ്പോള്‍ ആ തുക നേരിട്ട് എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പിന്നീട് തിരുത്തി.

വളച്ചൊടിച്ചു

വളച്ചൊടിച്ചു

എന്നാല്‍ രാധികയുടെ പ്രസ്താവന ഏറ്റെടുത്ത സംഘപരിവാര്‍ രാധികയുടെ പ്രസ്താവനയെ വളച്ചൊടിച്ചു. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചാല്‍ 20 ലക്ഷം രൂപ തരാമെന്നായിരുന്നു മുസ്ലീം ലീഗിന്‍റെ വാഗ്ദാനമെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോയി എന്ന് രാധിക പറഞ്ഞെന്നുമായിരുന്നു കുപ്രചാരണം. ഇതിനായി അവര്‍ രോഹിത്തിന്‍റെ സഹോദരന്‍ രാജു വെമുലയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ ഇക്കാര്യം ഷെയര്‍ ചെയ്യുകയും ചെയ്തു

നിഷേധിച്ച് സഹോദരന്‍

നിഷേധിച്ച് സഹോദരന്‍

എന്നാല്‍ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്താണ് ബിജെപി കുപ്രചരണം നടത്തുന്നതെന്ന് രാജു വെമുല പരസ്യമായി പ്രതികരിച്ചതോടെ വീണ്ടും ബിജെപി വെമുലയുടെ കുടുംബത്തിനെതിരെ തിരിഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് മുസ്ലീം ലീഗ് രോഹിത് വെമുലയെ ഉപയോഗിക്കുന്നതെന്നും മുസ്ലീം ലീഗിന്റെ കേരളത്തിലെ റാലികളില്‍ പങ്കെടുക്കാനായി രോഹിത് വെമൂലയുടെ കുടുംബത്തിന് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ബിജെപി പ്രചരിപ്പിക്കാന്‍ തുടങ്ങി.

എന്‍റെ മകനെ കൊന്നു

എന്‍റെ മകനെ കൊന്നു

എന്നാല്‍ ബിജെപിയുടെ ആരോപണങ്ങളെ രാധിക നിഷേധിച്ചു. തന്‍റെ മകനെ കൊന്ന ബിജെപിക്കാര്‍ക്കെതിരെ സംസാരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ തന്നെ സ്വാധീനിക്കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെ വാക്കുകള്‍ ഇങ്ങനെ' എന്‍റെ മകനെ കൊന്നത് ബിജെപിയാണ്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ സംസാരിക്കാന്‍ എനിക്ക് ഒരു പാര്‍ട്ടിയും പണം തരേണ്ടതില്ല. ബിജെപിക്കെതിരെ പൊരുതാന്‍ താന്‍ ഏതറ്റം വരേയും പോകും. അവര്‍ എന്‍റെ മകനെ കൊന്നത് പോലെ എന്നെ കൊലപ്പെടുത്തിയാലും എനിക്ക് ഭയമില്ല. ഞാന്‍ ബിജെപിക്കെതിരെ സംസാരിക്കുക തന്നെ ചെയ്യും. ബിജെപി ജനങ്ങളുടെ മുന്നില്‍ പുകമറയിടാന്‍ ശ്രമിക്കുകയാണ് രാധിക പറഞ്ഞു.

ഉറച്ചു നില്‍ക്കുന്നു

ഉറച്ചു നില്‍ക്കുന്നു

മുസ്ലീം ലീഗിനെ കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അവര്‍ ആദ്യം തന്ന ചെക്ക് മടങ്ങിയിരുന്നു. എന്നാല്‍ താന്‍ ചെക്ക് മടങ്ങിയെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ അവര്‍ പുതിയ ചെക്ക് തരാമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം തങ്ങള്‍ക്കൊപ്പം എല്ലാകാലത്തും ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയെ കുറിച്ചോ നേതൃത്വത്തെ കുറിച്ചോ താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

English summary
i dont need money to speak against bjp radhika vemula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X