Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയാവാനല്ല, പാര്‍ട്ടിയെ നയിക്കാനാണ് താത്‍പര്യമെന്ന് രജനീകാന്ത്,65% പദവികള്‍ യുവാക്കള്‍ക്ക്

ചെന്നൈ: തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിലപാടുകളും വീക്ഷണങ്ങളും വ്യക്തമാക്കി സൂപ്പര്‍താരം രജനീകാന്ത്. മുഖ്യമന്ത്രിയാവാന്‍ താത്പര്യമില്ലെന്നും പാര്‍ട്ടിയെ നയിക്കാനാണ് താത്പര്യമെന്നും താരം വ്യക്തമാക്കി. ഒരു സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. ഒരു പാര്‍ട്ടിയെ നയിക്കാനാണ് എനിക്ക് താല്‍പര്യമെന്നും രജനീകാന്ത് വ്യക്തമാക്കി.

Recommended Video

cmsvideo
    Rajinikanth Announces Political Entry | Oneindia Malayalam

    ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. തനിക്ക് 70 വയസ് കഴിഞ്ഞതിനാല്‍ അധികാരസ്ഥാനത്തേക്ക് താനില്ല. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. ബാക്കിയുള്ളവ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മികച്ച നേതാക്കള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും നല്‍കും. രാഷ്ട്രീയ വ്യവസ്ഥിതി നന്നാകാതെ പുതിയ പാര്‍ട്ടികള്‍ വന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

    അതിന്‍റെ ആവശ്യമില്ല

    അതിന്‍റെ ആവശ്യമില്ല

    ദീര്‍ഘനാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തില്‍ വരില്ല. തനിക്ക് അതിന്‍റെ ആവശ്യമില്ല. ഇത്രയും കാലം കൊണ്ട് നേടിയ സല്‍പ്പേരുകൊണ്ട് ജനങ്ങള്‍ എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് തന്നെയാണ് എന്‍റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

    വിമര്‍ശനം

    വിമര്‍ശനം

    ഡിഎംകെ, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികള്‍ക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം നടത്തി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും ജനങ്ങൾക്കിടയിലെത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടിയും ഭരണവും രണ്ടാണെന്ന് മനസ്സിലാക്കണം. ചിലർ രാഷ്ട്രീയം തന്നെ തൊഴിലാക്കി മാറ്റുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

    അൻപത് കഴിഞ്ഞവര്‍

    അൻപത് കഴിഞ്ഞവര്‍

    ഇന്ത്യയിലെമ്പാടും കോൺഗ്രസ് ഭരിച്ചപ്പോൾ പ്രാദേശിക പാർട്ടി ഭരിച്ച മണ്ണാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധികാര സ്ഥാനങ്ങളിലെല്ലാം അൻപത് കഴിഞ്ഞവരാണ് ഉള്ളത്. അല്ലാത്തവര്‍ ഉണ്ടാകണമെങ്കില്‍ എംഎല്‍എയുടേയോ വലിയ നേതാവിന്‍റെയോ മകനാകണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.ഞാൽ അധികാരത്തിൽ വന്നാൽ അങ്ങനെയുണ്ടാവില്ല.

    വലിയ മാറ്റമുണ്ടാകും

    വലിയ മാറ്റമുണ്ടാകും

    60 മുതൽ 65 ശതമാനം വരെ വിദ്യഭ്യാസവും കഴിവും ഉള്ളവരാണ്. ഇവർ അധികാരത്തിലെത്തിയാൽ വലിയ മാറ്റമുണ്ടാകും. അതിനൊരു പാലമാവുകയാണ് ലക്ഷ്യം. എന്റെ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണെന്ന മാനദണ്ഡം കൊണ്ടുവരും. ഞങ്ങൾക്ക് സ്ഥിരമായ പദവികൾ ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    പ്രധാന മാറ്റം

    പ്രധാന മാറ്റം

    ആവശ്യം വരുമ്പോൾ മാത്രം ആളുകളെ നിയോഗിക്കും. ഇതാണ് രാഷ്ട്രീയത്തിൽ കൊണ്ടുവരുന്ന പ്രധാന മാറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വീശദീകരണം താരം നടത്തിയത്. രജനീമക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരും രാവിലെ എട്ടുമണിയോടെ ആരംഭിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+