കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയെ വെല്ലുന്ന കഥയുമായി യുവതി, തനിക്ക് ഇങ്ങനെയൊരു മകളില്ലെന്ന് ഗായിക അനുരാധ പഡ്വാൾ

Google Oneindia Malayalam News

ദില്ലി: മകളാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവതിയെ തള്ളി പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാൾ. ഇത്തരം വിഢ്ഡിത്തരങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് വർക്കല സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളോട് അനുരാധ പഡ്വാളിന്റെ മറുപടി.

മരട് ഫ്ലാറ്റ്: സമയക്രമം മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്പനികൾ! യോഗത്തിൽ അന്തിമധാരണയായില്ലമരട് ഫ്ലാറ്റ്: സമയക്രമം മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്പനികൾ! യോഗത്തിൽ അന്തിമധാരണയായില്ല

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് താമസമാക്കിയ കർമ്മല മൊഡക്സ് എന്ന 45കാരി വാർത്താ സമ്മേളനത്തിൽ ഗുരുതരമായ വാദങ്ങൾ ഉന്നയിച്ചത്. അനുരാധ പഡ്വാൾ തന്നെ അംഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

 അനുരാധ തന്റെ അമ്മ

അനുരാധ തന്റെ അമ്മ

അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരായത്. 1974ൽ താൻ ജനിച്ചു. സംഗീതത്തിന്റെ തിരക്കുമൂലം മകളെ നോക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് വർക്കലയിലുള്ള കുടുംബ സുഹൃത്തിന് തന്നെ കൈമാറുകയായിരുന്നുവെന്നാണ് യുവതി അവകാശപ്പെടുന്നത്.

 വർക്കലയിൽ താമസം

വർക്കലയിൽ താമസം

കുടുംബ സുഹൃത്തുക്കളായിരുന്ന പൊന്നച്ചൻ- ആഗ്നസ് ദമ്പതികൾക്ക് അമ്മയായ അനുരാധ തന്നെ കൈമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇവരുടെ 3 മക്കളോടൊപ്പമാണ് താൻ വളർന്നത്. സൈനികനായ പൊന്നച്ചൻ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിയപ്പോൾ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അനുരാധയും ഭർത്താവും വന്നു. എന്നാൽ താൻ ഒപ്പം പോകാൻ വിസമ്മതിച്ചതോടെ ഇവർ മടങ്ങുകയായിരുന്നുവെന്നും നിർമല മൊഡക്സ് അവകാശപ്പെടുന്നു.

 സത്യം അറിഞ്ഞത്

സത്യം അറിഞ്ഞത്

പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ പത്താം ക്ലാസിന് ശേഷം പഠനം തുടരാൻ സാധിച്ചില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് താൻ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന് സത്യം അറിഞ്ഞത്. മരണക്കിടക്കയിൽവെച്ച് പൊന്നച്ചൻ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും ഇവർ പറയുന്നു.

 കാണാൻ വിസമ്മതിച്ചു

കാണാൻ വിസമ്മതിച്ചു

സത്യം അറിഞ്ഞതുമുതൽ അനുരാധയെ കാണാൻ നിരവധി ശ്രമങ്ങൾ നടത്തി. എന്നാൽ അവർ അനുമതി നൽകിയില്ല. പ്രായപൂർത്തിയായ പെൺമക്കൾ അനുവദിക്കില്ലെന്നായിരുന്നു പ്രതികരണമെന്ന് ഇവർ പറയുന്നു. ആദിത്യ പഡ്വാൾ, കവിത പഡ്വാൾ എന്നിവരാണ് അനുരാധയുടെ മക്കൾ

 നഷ്ടപരിഹാരം വേണം

നഷ്ടപരിഹാരം വേണം

നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് നിർമല മൊഡക്സ് വ്യക്തമാക്കി. മാതൃത്വവും കൗമാര, യൗവ്വന കാലങ്ങളിൽ തനിക്ക് പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷടപരിഹാരം നൽകണമെന്നും പൂർവ്വിക സ്വത്തിലെ അവകാശം നൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു. ജനുവരി 27ന് മക്കളോടൊപ്പം കോടതിയിൽ ഹാജരാകാൻ അനുരാധയോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ വ്യക്തമാക്കി.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ


തനിക്ക് ഇങ്ങനെയൊരു മകളില്ലെന്നും ഇത്തരത്തിലുള്ള വിഢ്ഡിത്തരങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നുമാണ് വിവാദങ്ങളോട് അനുരാധ പഡ്വാൾ പ്രതികരിച്ചത്. തനിക്ക് ഒരു നിലവാരമുണ്ടെന്നും ഇത്തരം വിഷയങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ കൂട്ടിച്ചേർത്തു.

English summary
I don'd clarify idiotic statements , Anuradha paudwal on woman's claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X