• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടോ? ഒടുവിൽ ആമിർ ഖാനും നിലപാട് വ്യക്തമാക്കുന്നു

 • By Desk
cmsvideo
  ഭരണം ഇഷ്ടമില്ലെങ്കിൽ ചോദ്യം ചെയ്യണമെന്ന് അമീർ ഖാൻ | Oneindia Malayalam

  ദില്ലി: സിനിമയിൽ പയറ്റിതെളിഞ്ഞ നടിനടന്മാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പുതിയ സംഭവമല്ല. വെള്ളിത്തരയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കെറിയവരും രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയവരുമുണ്ട്. വെള്ളിത്തിരയിലെ താരത്തിളക്കം ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും. എന്നാൽ അടിപതറി വീണവരും കുറവല്ല.

  ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ!!!

  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് വേണ്ടി ബിജെപി വിവിധ സംസ്ഥാനങ്ങളിലെ സിനിമാ താരങ്ങളെ കളത്തിലിറക്കാൻ കരുനീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടിലാണ് ബോളിവുഡിന്റെ സൂപ്പർ താരം ആമിർ ഖാൻ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

  ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ

  നിലപാട് പറഞ്ഞ്

  നിലപാട് പറഞ്ഞ്

  രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള സാധ്യത മുൻപും ആമിർ ഖാൻ തള്ളിക്കളഞ്ഞതാണ്. എന്നാൽ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. ഞാൻ രാഷ്ട്രീയത്തിന് യോജിച്ച ആളല്ല. താൻ എപ്പോഴും പുതിയ കാര്യങ്ങൾ ചിന്തിക്കുന്ന ക്രിയേറ്റീവായൊരു മനുഷ്യനാണ്. സർഗ്ഗാത്മകമായി ചെയ്യാൻ കഴിയുന്നതുപോലെ രാഷ്ട്രീയത്തിൽ തനിക്ക് ഒന്നും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും ആമിർ ഖാൻ പറഞ്ഞു.

  സിനിമകളിലൂടെ

  സിനിമകളിലൂടെ

  ഞാനൊരു ക്രിയേറ്റീവ് മനുഷ്യനാണെന്നാതാണ് എന്റെ ശക്തി. രാഷ്ട്രീയത്തെക്കാൾ ഉപരി തന്റെ സിനിമകളിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയും, അവരുടെ ഹൃദയത്തിൽ തൊടാൻ കഴിയും. പക്ഷെ രാഷ്ട്രീയത്തിലിറങ്ങി ജനങ്ങളെ സേവിക്കാൻ താൽപര്യമില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി.

  പേടിയാണ്

  പേടിയാണ്

  എനിക്ക് രാഷ്ട്രീയം പേടിയാണ്, ആർക്കാണ് രാഷ്ട്രീയം പേടിയല്ലാത്തത്. ഈ ഭയം മൂലമാണ് താൻ രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിൽക്കുന്നതെന്ന് ആമിർ ഖാൻ പറഞ്ഞു. എൻഡിടിവിയുടെ യുവ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ചോദ്യം ചെയ്യണം

  ചോദ്യം ചെയ്യണം

  സാധാരണ പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ചോദ്യം ചെയ്യണം. ഒരോ പൗരന്റെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ സംശയമൊന്നും വേണ്ടെന്ന് ആമിർ ഖാൻ പറഞ്ഞു.

  പാനി ഫൗണ്ടേഷൻ

  പാനി ഫൗണ്ടേഷൻ

  നിരവധി സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളാണ് ആമിർ ഖാൻ. 3 വർഷമായി അദ്ദേഹത്തിന്റെ പാനി ഫൗണ്ടേഷനിലൂടെ മഹാരാഷ്ട്രയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ സജീവമാണ്. വരൾച്ചയുടെ പിടിയിലായിരുന്ന മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങളിലും ജലസംരക്ഷണ പദ്ധതികളും ബോധവത്കരണവും നടത്തി മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

  ജനങ്ങളാണ് പരിഹാരം

  ജനങ്ങളാണ് പരിഹാരം

  ഒരോ പ്രശ്നങ്ങൾ വരുമ്പോഴും സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളാണ് യഥാർത്ഥ പരിഹാരം. ജന പങ്കാളിത്തം ഇല്ലാതെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ സാധിക്കില്ല. ജനം മുന്നിട്ടിറങ്ങുമ്പോഴാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതെന്നും ആമിർ ഖാൻ പറഞ്ഞു.

  English summary
  Don’t want to be a politician, scared of it, says Aamir Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more