കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ബീഫ് കഴിക്കും,തടയാനാവുമോ എന്ന് നഖ്‌വിയോട് കേന്ദ്ര മന്ത്രി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി :ബീഫ് കഴിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം എന്ന വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയ്ക്ക് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ മറുപടി

അരുണാചല്‍ പ്രദേശ് സ്വദേശിയായ താന്‍ ബീഫ് കഴിക്കുമെന്നും തന്നെ ആര്‍ക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റൊരാളുടെ കാര്യങ്ങളില്‍ നമുക്ക് ഇടപെടാതിരിക്കാം എന്നും റിജിജു വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസ്‌വാളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

-kiren-rijiju-2.jpg -Properties

രാജ്യത്താകമാനമുള്ള പൗരന്‍മാരുടെ വികാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരുപോലെയുള്ള പരിഗണന നല്‍കണമെന്നും ഒരു ഹൈന്ദവ ഭൂരിപക്ഷമുള്ള സംസ്ഥാനമെന്ന നിലയില്‍ ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിയമ നിര്‍മ്മാണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടുവരികയാണെങ്കില്‍ അത് ആ രീതിയില്‍ തന്നെ നടക്കട്ടെ. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ആളുകളും ബീഫ് കഴിക്കുന്നവരാണ്. ഞങ്ങള്‍ ജീവിക്കുന്ന രീതിക്ക് ഒരു തടസം ഉണ്ടാകരുതെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

ബീഫ് നിരോധിച്ചതിനെ തുടര്‍ന്നാണ് നഖ്‌വി ബീഫ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് പാകിസ്ഥാനിലേക്കോ, അറബ് രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ അവ ലഭ്യമായ ലോകത്തിലെ മറ്റെവിടങ്ങളിലേക്കുമോ പോകാമെന്ന് നേരത്തെ പറഞ്ഞിരുന്നു

English summary
Minister of state for home affairs Kiren Rijiju has described as “unpalatable” his colleague Mukhtar Abbas Naqvi’s remarks that those who eat beef should go to Pakistan, and questioned whether anyone could stop him from eating beef.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X