നടി ഒളിച്ചോടിപ്പോയി, മരിച്ചെന്ന് പ്രചാരണം
മുംബൈ: ഭര്‍ത്താവിനെ ഒന്ന് ഒഴിവാക്കി കിട്ടാന്‍ ചിലര്‍ എന്ത് കടും കൈയും കാണിക്കും. ചിലപ്പോള്‍ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്ന് കളയുക വരെ ചെയ്യും. എന്നാല്‍ ഇവിടെ ഒരു നടി ചെയ്ത പണി കേള്‍ക്കണോ...
മറാത്തിയിലെ അത്യാവശ്യം അറിയപ്പെടുന്ന നടിയാണ് അല്‍ക്ക പുനെവാര്. ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാനും തന്റെ ൊളിച്ചോട്ടം മക്കള്‍ക്കൊരു പ്രശ്നവും ഉണ്ടാക്കാതിരിക്കാനുമായി ഇവര്‍ താന്‍ മരിച്ചുപോയി എന്ന രീതിയില്‍ പ്രചരണം അഴിച്ചുവിടുകയാണ് ചെയ്തത്.
സംഭവം മഹാരാഷ്ട്രയില്‍ വന്‍ വാര്‍ത്തയായിരുന്നു. മുംബൈയില്‍ നിന്നും പൂനെയിലേക്ക് പോകും വഴി അല്‍ക്കയെ കാണാതായി എന്നായിരുന്നു ആദ്യം വാര്‍ത്ത പുറത്ത് വന്നത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അല്‍ക്കയുടെ മരണം സ്ഥിരീരികരിക്കുകയും ചെയ്തു. പക്ഷേ പോലീസുകാര്‍ പിന്നീട് അല്‍ക്കയെ ജീവനോടെ തന്നെ ബാംഗ്ലൂരില്‍ വച്ച് പിടികൂടി. അതും കാമുകന്റെ കൂടെ.

വ്യക്തമാക്കി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു അല്‍ക്ക ഇതെല്ലാം ചെയ്തത്. തനിക്ക് ഭര്‍ത്താവിനെ വിട്ട് കാമുകന്റെ ഒപ്പം പോകണം. അങ്ങനെ ഒരു ഒളിച്ചോട്ടം ഭാവിയില്‍ തന്റെ മക്കള്‍ക്ക് പ്രശ്നമൊന്നും ഉണ്ടാക്കരുത്. അമ്മ മരിച്ചുപോയി എന്ന് പറഞ്ഞാല്‍ ഭര്‍ത്താവ് വീണ്ടും കല്യാണം കഴിച്ചാല്‍ പോലും കുട്ടികള്‍ക്ക് വലിയ പ്രശ്നമുണ്ടാവില്ലല്ലോ എന്നായിരുന്നത്രെ അല്‍ക്ക ചിന്തിച്ചത്. ഇരട്ടകളായ രണ്ട് കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത്.
എന്നാല്‍ തന്നെ കാണാതായതും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചതും ഇത്രയും വലിയ പ്രശ്നങ്ങള്‍ നാട്ടില്‍ ഉണ്ടാക്കുമെന്ന് അല്‍ക്ക കരുതിയില്ലത്രെ.ബാംഗ്ലൂരില്‍ പുതിയ കാമുകനുമൊത്ത് ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വന്ന് പിടികൂടിയത്.
ഇപ്പോള്‍ എന്തായാലും അല്‍ക്കയും ഭര്‍ത്താവും നിയമപരമായി തന്നെ പിരിയാന്‍ തിരുമാനിച്ചു. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള അപേക്ഷയും നല്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications