Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോളടിക്കാന്‍ പുതിയ പോസ്റ്റുമായി മമതാ ബാനര്‍ജി; മോദിയല്ല പ്രശ്‌നം, അമിത് ഷായാണ്!!

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിരോധമില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രശ്‌നമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പേരില്‍ നിരവധി തവണ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരസ്യമായി വിര്‍ശിച്ചിരുന്ന നേതാവാണ് മമത.

Mamata

പക്ഷേ ഇപ്പോള്‍ അവര്‍ പറയുന്നു മോദിയല്ല പ്രശ്‌നമെന്ന്. പ്രധാനമന്ത്രിയെ താന്‍ കുറ്റപ്പെടുത്തില്ല. അല്ലെങ്കിലും താനെന്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തണമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമത പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണ്. സൂപ്പര്‍ ഏകാധിപതിയാകാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് പറഞ്ഞ മമത മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പുകഴ്ത്താനും മറന്നില്ല.

വാജ്‌പേയിയും ബിജെപി നേതാവിയിരുന്നില്ലേ. പക്ഷേ, അദ്ദേഹം സന്തുലിതത്വം പാലിച്ചിരുന്നു. സുതാര്യമായ പ്രവര്‍ത്തനം നടത്തിയിരുന്നു. വാജ്‌പേയിക്ക് കീഴില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ക്കൊന്നും യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി.

പക്ഷേ, ഇന്ന് തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രധാനമന്ത്രിയെ താന്‍ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്തിനാണ് എല്ലാവരുമായും ബിജെപി പ്രശ്‌നമുണ്ടാക്കുന്നതെന്നും മമത ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+