Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിക്ക് ഉലക നായകന്റെ പിന്തുണ;നിങ്ങളിൽ പൂർണ്ണ വിശ്വാസം, മുൻതലമുറയെ ബഹുമാനിക്കുന്നെന്ന് കമൽ

ചെന്നൈ: രാഹുൽ ഗാന്ധിക്ക് പൂർണ്ണ പിന്തുണയുമായി ഉലകനായകൻ കമൽ ഹാസൻ. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി അഭിനയേതിഹാസം കമലഹാസന്‍ രംഗത്ത് വന്നു. 'അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ സ്ഥാനം നിങ്ങളെ നിര്‍വചിക്കില്ല. പക്ഷെ നിങ്ങളുടെ പദവി നിങ്ങള്‍ക്ക് നിര്‍വചിക്കാന്‍ സാധിക്കും. നിങ്ങളുടെ മുമ്പുണ്ടായിരുന്ന തലമുറയെ ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പാണ് നിങ്ങള്‍ പദവിയോട് നീതി പുലര്‍ത്തുമെന്നും അതിനായി കഠിനാധ്വാനം ചെയ്യുകയും വഴി നിങ്ങള്‍ക്കും എന്റെ ആരാധാനാപാത്രമാകാന്‍ കഴിയുകയും ചെയ്യും. നിങ്ങളുടെ ചുമലുകള്‍ കൂടുതല്‍ കരുത്തുള്ളതാകട്ടെ.'എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമലഹാസൻ. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമൽ ഹാസന്റെ ട്വീറ്റ് രാഷ്ട്രീയ ലോകം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. മുമ്പ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനുമായും അരവിന്ദ് കേജ്രിവാളുമായും കമല്‍ഹാസന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Kamal Haasan and Rahul Gandhi

ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. അമ്മ സോണിയ ഗാന്ധിയുടെ പിൻഗാമിയായാണ് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. പാർട്ടി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സോണിയ ഗാന്ധി ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ‌ ഗാന്ധിക്കെതിരെ മത്സരിക്കാൻ ആരും തന്നെ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+