കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി അടക്കം നാല് മന്ത്രിമാരോട് രാജി ആവശ്യപ്പെട്ട് സാവന്ത്; കവലേക്കർ ഉപമുഖ്യമന്ത്രിയാകും?

Google Oneindia Malayalam News

പനാജി: ഗോവ ഫോർവേർഡ് പാർട്ടിയിലെ നാല് മന്ത്രിമാരോട് രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഉപമുഖ്യമന്ത്രി വിജയ് സർദേശായി അടക്കമുിള്ളവരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം വിമത കോൺഗ്രസ് എംഎൽഎ ചന്ദ്രകാന്ത് കവലേക്കറെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സാവന്ത് വ്യക്തമാക്കി.

<strong>വിശ്വാസ വോട്ടടുപ്പ്: ​എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ബിജെപിയും കോണ്‍ഗ്രസും</strong>വിശ്വാസ വോട്ടടുപ്പ്: ​എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ബിജെപിയും കോണ്‍ഗ്രസും

വിജയ് സർദേശായി, ജയേഷ് സൽഗോങ്കർ, വിനോദ് പാലിയേക്കർ, സ്വതനത്ര എംഎൽഎ റോഹൻ കുന്തെ എന്നാവരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ബിജെപി ദേശീയ നേതാക്കളിൽ നിന്നോ എൻഡിഎയിൽ നവിന്നോ ഇത്തരത്തിലുള്ള സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് വിജയ് സർദേശായി വ്യക്തമാക്കി.

Pramod Sawant

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യഷനുമായ അമിത്ഷായുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വൈകുന്നേരം ചർച്ച നടത്തിയിരുന്നു ഇതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങോട് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാരാണ് കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് മാറിയത്.

ചന്ദ്രകാന്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും നാലുപേര്‍ക്ക് മന്ത്രിസ്ഥാനവും നല്‍കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. മന്ത്രിസഭ പുനസംഘടനയില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിൾ ലോബോ പനാജിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ‌് ചന്ദ്രകാന്ത‌് കവ‌്‌ലേക്കർ അടക്കം 10 കോൺഗ്രസ‌് എംഎൽഎമാർ കൂറുമാറി എത്തിയതോടെ ഗോവ നിയമസഭയിൽ ബിജെപിയുടെ അംഗബലം 27 ആയി. നിലവിൽ സഖ്യകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഭരണം. തനിച്ച‌് ഭൂരിപക്ഷമായതോടെ ഇനി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതില്ല. ഈ സാഹചര്യത്തിലാണ‌് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള നീക്കം നടക്കുന്നത്.

English summary
“I have asked Goa Forward ministers and independent Rohan Khaunte to resign says Sawant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X