Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യ റായിയെ അധിക്ഷേപിച്ച ട്രോൾ പിൻവലിച്ചു; ക്ഷമാപണവുമായി വിവേക് ഒബ്റോയ്

Recommended Video

cmsvideo
    നാണംകെട്ട ട്വീറ്റുമായി വിവേക് ഒബ്‌റോയ്

    ദില്ലി: നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ വിവേക് ഒബ്റോയി. വിവാദമായ മീം ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബോളിവുഡിൽ നിന്നടക്കം പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ക്ഷമാപണം.

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നുമായിരുന്നു വിവേക് ഒബ്റോയിയുടെ ആദ്യ നിലപാട് ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഇത് വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ വിവേക് ഒബ്റോയ്ക്ക് നോട്ടീസ അയച്ചിരുന്നു.

    എനിക്ക് മാപ്പ് പറയാൻ യാതൊരു മടിയുമില്ല, പക്ഷെ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കിത്തരണം. തെറ്റ് പറ്റിയെങ്കിൽ ഞാൻ മാപ്പ് പറയും, പക്ഷെ ഈ സംഭവത്തിൽ തനിക്ക് തെറ്റ് പറ്റിയതായി കരുതുന്നില്ല, ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാൻ അത് ആസ്വദിച്ചു- വിവേക് ഒബ്റോയ് പറഞ്ഞു.

    actor

    ഐശ്വര്യാ റായിയുടെ മൂന്ന് പ്രണയത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളോട് താരതമ്യപ്പെടുത്തി ട്രോളാക്കുകയായിരുന്നു. സൽമാൻ ഖാനുമായുണ്ടായ ഐശ്വര്യ റായിയുടെ പ്രണയത്തെ അഭിപ്രായ സർവേ ആയും, വിവേക് ഒബ്റോയിയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്സിറ്റ് പോളായുമാണ് താരതമ്യം ചെയ്യുന്നത്.

    അഭിഷേക് ബച്ചനുമായുള്ള വിവാഹത്തെ തിരഞ്ഞെടുപ്പ് ഫലമായിട്ടാണ് ട്രോളിൽ പറയുന്നത്. അഭിഷേക് ബച്ചനൊപ്പം മകൾ ആരാധ്യയുമുണ്ട് അവസാന ചിത്രത്തിൽ. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവെച്ചിരുന്നത്. ഇതിൽ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു വിവേക് ഒബ്റോയ് ട്വീറ്റ് പങ്കുവെച്ചത്. നടി സോനം കപൂർ, ഊർമിള മണ്ടോത്കർ, ജ്വാല ഗുട്ട തുടങ്ങിയ പ്രമുഖർ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+