കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സുഖമുണ്ടാകില്ല പിന്‍വലിക്കാന്‍; രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന പോലെ അല്ല പിന്‍വലിക്കലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അശോക് ഗെഹ്ലോട്ട്. കൊറോണ രോഗം വ്യാപിക്കുന്ന ജയ്പൂരിലെ രാംഗഞ്ചിലെ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

A

ആശങ്ക നിറഞ്ഞ കാര്യമാണ് രാംഗഞ്ചിലേത്. ഇവിടെ ഭില്‍വാര മോഡല്‍ നടപ്പാക്കുന്നതിന് പ്രയാസമുണ്ട്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് രാംഗഞ്ച്. എന്നാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ രാംഗഞ്ചിലെ കൊറോണ വ്യാപനം തടയുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കില്ല. ആക്ടിവിസ്റ്റുകള്‍, മത നേതാക്കള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവരുടെയെല്ലാം സഹകരണം തേടിയിട്ടുണ്ടെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

പ്രധാനമന്ത്രിയോട് ഒരു ലക്ഷം കോടിയുടെ ഗ്രാന്റ് ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. മൂന്ന് നിര്‍ദേശങ്ങളാണ് താന്‍ പ്രധാമന്ത്രിക്ക് മുമ്പാകെ വച്ചത്. അതിലൊന്നാണ് ഒരു ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കണമെന്നത്. കൊറോണ രോഗം ബാധിച്ച് സംഭവിച്ച മരണം, സംസ്ഥാനത്തെ ജനസംഖ്യ എന്നിവ അടിസ്ഥാനമാക്കിയാകണം പണം നല്‍കേണ്ടത്.

സംസ്ഥാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞിരിക്കുന്നു. ആര്‍ബിഐ വഴി കേന്ദ്രസര്‍ക്കാരിന് പുതിയ നോട്ടുകള്‍ അടിക്കാം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. യശ്വന്ത് സിന്‍ഹയും തന്റെ ഈ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പക്ക് പലിശ ഈടാക്കരുത്. സംസ്ഥാനങ്ങള്‍ കടമെടുക്കുന്ന പണത്തിന് ആറ് മാസത്തെ മൊറട്ടോറിയം അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

യുഎഇ നിലപാട് കര്‍ശനമാക്കുന്നു; വിദേശികളെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടിയുഎഇ നിലപാട് കര്‍ശനമാക്കുന്നു; വിദേശികളെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി

സൗദി പകച്ചത് അമേരിക്കയുടെ ഈ നീക്കത്തില്‍; സൈന്യത്തെ പിന്‍വലിക്കാന്‍ ബില്ല്, നിലപാട് കടുപ്പിച്ചുസൗദി പകച്ചത് അമേരിക്കയുടെ ഈ നീക്കത്തില്‍; സൈന്യത്തെ പിന്‍വലിക്കാന്‍ ബില്ല്, നിലപാട് കടുപ്പിച്ചു

രാഷ്ട്രപിതാവിന്റെ ഘാതകന്‍ ഇന്ത്യയില്‍ ഒളിവില്‍; 45 വര്‍ഷത്തിന് ശേഷം പിടിയില്‍, 5ാംദിനം തൂക്കിലേറ്റിരാഷ്ട്രപിതാവിന്റെ ഘാതകന്‍ ഇന്ത്യയില്‍ ഒളിവില്‍; 45 വര്‍ഷത്തിന് ശേഷം പിടിയില്‍, 5ാംദിനം തൂക്കിലേറ്റി

തബ്ലീഗുകാരെ പൂട്ടാന്‍ യുപി സര്‍ക്കാര്‍; വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ, 17 പേരെ ജയിലിലടച്ചുതബ്ലീഗുകാരെ പൂട്ടാന്‍ യുപി സര്‍ക്കാര്‍; വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ, 17 പേരെ ജയിലിലടച്ചു

സൗദിയില്‍ ഏഴ് പേര്‍ മരിച്ചു; 429 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചുസൗദിയില്‍ ഏഴ് പേര്‍ മരിച്ചു; 429 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

English summary
I have made three suggestions to PM; Rajasthan CM Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X