കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പൂരിലേക്ക് മടങ്ങുംമുമ്പ് തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്; ആ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു

Google Oneindia Malayalam News

ജയ്പൂര്‍/ദില്ലി: ഹൈക്കമാന്റിന്റെ ഇടപെടലോടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഒടുവില്‍ വികാരഭരിതനായി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സച്ചിന്‍ പൈലറ്റ് വീണ്ടും കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്താന്‍ തയ്യാറായത്.

ഒരു മാസത്തിലധികം നീണ്ട അനിശ്ചിത്വത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. ജയ്പൂരിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു മാധ്യമങ്ങള്‍. ഈ വേളയിലാണ് തന്നെ വേദനിപ്പിച്ച ചില വാക്കുകളും പ്രതികരണങ്ങളും സംബന്ധിച്ച് പൈലറ്റ് മനസ് തുറന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബദല്‍ മാര്‍ഗം കാണുമെന്ന് ഉറപ്പ്

ബദല്‍ മാര്‍ഗം കാണുമെന്ന് ഉറപ്പ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായിട്ടായിരുന്നു സച്ചിന്‍ പൈലറ്റിന് തര്‍ക്കം. ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗെഹ്ലോട്ടും താനും ഒരിടത്ത് പ്രവര്‍ത്തിക്കുന്നത് ശരിയാകില്ലെന്നും പൈലറ്റ് പറഞ്ഞു. ഇതിന് ബദല്‍ മാര്‍ഗം കാണാമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി.

തന്നെ വല്ലാതെ വേദനിപ്പിച്ചു

തന്നെ വല്ലാതെ വേദനിപ്പിച്ചു

രാജസ്ഥാനിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യങ്ങള്‍ സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം തേടുകയായിരുന്നു. ഗെഹ്ലോട്ട് നടത്തിയ ചില പദപ്രയോഗങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സച്ചിന്‍ പൈലറ്റ് തുറന്നുപറഞ്ഞു. ഗുണമില്ലാത്തവന്‍, ഉപയോഗ ശൂന്യം എന്നിങ്ങനെ തന്നെ കുറിച്ച് നടത്തിയ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് പൈലറ്റ് പറഞ്ഞു.

തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല

തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല

രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നും തന്നെ കുറിച്ച് പറഞ്ഞു. ഇങ്ങനെ താന്‍ ആലോചിച്ചിട്ടു പോലുമില്ല. ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. തന്റെ സംസ്‌കാരം ഇത്തരത്തില്‍ പറയാന്‍ അനുവദിക്കില്ലെന്നും പൈലറ്റ് പറഞ്ഞു.

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന മൂല്യങ്ങള്‍

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന മൂല്യങ്ങള്‍

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ചില മൂല്യങ്ങള്‍ എനിക്കുണ്ട്. എത്ര തന്നെ എതിര്‍പ്പുണ്ടെങ്കിലും ഇത്തരം മോശമായ വാക്കുകള്‍ താന്‍ ഉപയോഗിക്കില്ല. ഗുണമില്ലാത്തവന്‍ എന്ന പദപ്രയോഗത്തോടുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് സച്ചിന്‍ പൈലറ്റ് ഇങ്ങനെ പറഞ്ഞത്.

Recommended Video

cmsvideo
Rajasthan:This may the reason for sachin pilot's tone chage after one month | Oneindia Malayalam
ഒരു ലക്ഷ്മണ രേഖയുണ്ട്

ഒരു ലക്ഷ്മണ രേഖയുണ്ട്

അശോക് ഗെഹ്ലോട്ട് തന്റെ നേതാവാണ്. വ്യക്തിപരമായി താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ജോലി പരമായ ആശങ്കള്‍ ഉന്നയിക്കുന്നതിന് ഇത് തടസമല്ല. പൊതു ജീവിതത്തില്‍ ഒരു ലക്ഷ്മണ രേഖയുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി അത് ഒരിക്കലും താന്‍ ലംഘിച്ചിട്ടില്ലെന്നും പൈലറ്റ് പറഞ്ഞു.

മാതൃകയാകേണ്ടവരാണ് നമ്മള്‍

മാതൃകയാകേണ്ടവരാണ് നമ്മള്‍

പൊതു ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് നമ്മള്‍. ഏതെങ്കിലും ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍ എങ്ങനെ ആയിരിക്കണം എന്ന് ധാരണവേണം. മോശമായതും കടുത്തതുമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും പൈലറ്റ് പറഞ്ഞു.

ഗെഹ്ലോട്ടിന് ഒരു സന്ദേശവും നല്‍കാനില്ല

ഗെഹ്ലോട്ടിന് ഒരു സന്ദേശവും നല്‍കാനില്ല

ഗെഹ്ലോട്ടിന് ഈ വേളയില്‍ എന്ത് സന്ദേശമാണ് താങ്കള്‍ക്ക് നല്‍കാനുള്ളത് എന്ന ചോദ്യത്തിന് തനിക്ക് ഒരു സന്ദേശവും നല്‍കാനില്ലെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ആശയങ്ങളില്‍ വിയോജിപ്പുണ്ടാകാം. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ വിദ്വേഷത്തിന് അടിസ്ഥാനമില്ലെന്നും പൈലറ്റ് പറഞ്ഞു.

ഗെഹ്ലോട്ട് ഒഴിഞ്ഞുമാറി

ഗെഹ്ലോട്ട് ഒഴിഞ്ഞുമാറി

അതേസമയം, തന്റെ പഴയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഒഴിഞ്ഞുമാറി. പാര്‍ട്ടി അവര്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. ഇനി എനിക്ക് ആരുമായും പ്രശ്‌നമില്ല. ഇതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പേര് പരാമര്‍ശിക്കാതെയുള്ള ഗെഹ്ലോട്ടിന്റെ വാക്കുകള്‍.

ഒരു മാസം പിന്നിടുമ്പോള്‍

ഒരു മാസം പിന്നിടുമ്പോള്‍

ജൂലൈ 10നാണ് സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയത്. കോണ്‍ഗ്രസുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് തുടക്കം മുതല്‍ പൈലറ്റ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ പൈലറ്റ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ദില്ലിയിലേക്ക് മാറ്റിയേക്കും

ദില്ലിയിലേക്ക് മാറ്റിയേക്കും

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലോ ഉപമുഖ്യമന്ത്രി പദവിയിലോ സച്ചിന്‍ പൈലറ്റ് വീണ്ടുമെത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന പൈലറ്റിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചു. പൈലറ്റിന് എഐസിസി ജനറല്‍ സെക്രട്ടറി പദവി നല്‍കി പ്രവര്‍ത്തനം ദില്ലിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.

വേണുഗോപാല്‍ പറഞ്ഞത്

വേണുഗോപാല്‍ പറഞ്ഞത്

തങ്ങളെ കേള്‍ക്കാന്‍ തയ്യാറായ പ്രിയങ്ക ഗാന്ധിയോട് നന്ദിയുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. വിമതര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. പൈലറ്റ് ഹാപ്പിയാണ്. മുഖ്യമന്ത്രി ഗെഹ്ലോട്ടും ഹാപ്പിയാണ് എന്നാണ് കെസി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചത്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

എല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നുഎല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നു

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
I have never used such language; Sachin Pilot reply On Ashok Gehlot's comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X