വിവാഹത്തില്‍ വിശ്വാസമില്ല, ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷം ജീവിക്കില്ലെന്ന് കമല്‍ഹാസന്‍
കമല്‍ഹാസന്റെ ജീവിതവും വിവാഹവും തമിഴിലും മലയാളത്തിലും ഏറെ ചര്‍ച്ചാ വിഷയമായതാണ്. എന്നാല്‍, വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉലകനായകന്‍ കമല്‍ഹാസന് ഒരു പ്രശ്‌നവുമല്ലായിരുന്നു. രണ്ട് വിവാഹങ്ങള്‍ കഴിച്ചു, രണ്ടും വേര്‍പിരിഞ്ഞു. ഇപ്പോള്‍ പ്രശസ്ത നടി ഗൗതമിയുടെ കൂടെയാണ് കമല്‍ഹാസന്റെ ജീവിതം.
അനുഭവങ്ങള്‍ ഒരുപാടുള്ളതു കൊണ്ടാവാം വിവാഹത്തില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. വിവാഹം എന്ന സമ്പ്രദായത്തെ തന്നെ വെറുത്തുപ്പോയെന്നാണ് താരം വ്യക്തമാക്കിയത്. രണ്ട് വിവാഹങ്ങള്‍ കഴിച്ചു, രണ്ടും വേര്‍പിരിഞ്ഞു. ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.

വിവാഹത്തില്‍ വിശ്വാസമില്ല
വിവാഹം എന്നത് പ്രാകൃത സമ്പ്രദായമാണെന്ന് പ്രശസ്ത താരം കമല്‍ഹാസന്‍ പറയുന്നു. വിവാഹത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടും ദുരനുഭവങ്ങള്‍
രണ്ട് വിവാഹങ്ങള്‍ കഴിച്ചു, രണ്ടും വേര്‍പിരിഞ്ഞു. വാണിയും സരികയുമായിരുന്നു കമല്‍ഹാസന്റെ മുന്‍ ഭാര്യമാര്‍. വിവാഹ ജീവിതങ്ങള്‍ തനിക്ക് ദുരനുഭവങ്ങളാണ് സമ്മാനിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇഷ്ടമില്ലാത്തൊരാള്‍ക്കൊപ്പം
ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്.

ഗൗതമിയെ ഇഷ്ടപ്പെടുന്നു
പ്രശസ്ത നടി ഗൗതമിക്കൊപ്പമാണ് കമല്‍ഹാസന്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഇഷ്ടമുള്ള ഒരാള്‍ക്കൊപ്പം ഒന്നിച്ചു ജീവിക്കുന്നതിന് വിവാഹം എന്ന ചടങ്ങ് ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആരോടും പ്രണയം തോന്നിയിട്ടില്ല
ഇത്രയും ആരാധികമാരും വിവാഹവും കഴിച്ച കമല്‍ഹാസന് ആരോടും പ്രണയം തോന്നിയിട്ടില്ലെന്നാണ് പറയുന്നത്. സ്‌നേഹം, കടപ്പാട്, സൗഹൃദം, ബന്ധങ്ങള്‍ എന്നിവ മാത്രമേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നാണ് താരം പറഞ്ഞത്.

വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല
മനസിന് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് കമല്‍ഹാസന്‍ ചോദിക്കുന്നൂ. വിമര്‍ശിക്കുന്നവര്‍ക്ക് എന്തും പറയാം. അതിനൊന്നും ചെവി കൊടുക്കുന്നില്ലെന്നും താരം പറയുന്നു.

തനിക്കിത് ശരിയാണ്
ജീവിതത്തില്‍ തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. ഒന്നിച്ചു ജീവിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. ഒന്നിച്ചു ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ നമ്മള്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും താരം പറയുന്നു.

ഭാര്യ എന്നു പറയുന്നത്
ഭാര്യ എന്നു പറയുന്നത് ഭര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടുന്നയാളല്ല. ഭക്ഷണം വിളമ്പി കൊടുക്കുകയും ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി ജീവിക്കുകയും ചെയ്യുന്നവളല്ല ഭാര്യയെന്നും കമല്‍ഹാസന്‍ പറയുന്നു.

ജീവിതപങ്കാളി
ജീവിതപങ്കാളി എന്നു പറയുമ്പോള്‍ എല്ലാ കാര്യവും പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കുന്നയാളായിരിക്കണം.

വീട്ടിലെ മഹാറാണിയാകരുത്
ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന ഭര്‍ത്താവിന് ഒരു ഗ്ലാസ് വെള്ളം നല്‍കാതെ പട്ടിക്കുട്ടിയെ മടിയിലിരുത്തി ടിവി കാണുന്ന മഹാറാണിയാകരുതെന്നും കമല്‍ഹാസന്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications