Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കാരുമായി തനിക്ക് ബന്ധമില്ല, അഴിമതി വെച്ച് പൊറുപ്പിക്കില്ല: നരേന്ദ്രമോദി!

ദില്ലി: അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല. ആരായാലും അഴിമതി വെച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ല. തന്റെ ബന്ധുക്കളിലാരും അഴിമതിയുടെ പങ്കുപറ്റുന്നവരില്ല - ദില്ലിയില്‍ ബി ജെ പി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

modi-

രാജ്യത്ത് കുറച്ച് മാസങ്ങളായി സാമ്പത്തിക മാന്ദ്യമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മൂന്ന് വര്‍ഷങ്ങളായി സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി സ്ഥിതി അതല്ല. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാനുള്ള പ്രഖ്യാപനങ്ങള്‍ മോദി അല്‍പ്പസമയത്തിനകം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡോക്ലാം പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ് എന്ന് മോദി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ ബി ജെ പി ചെറുത്തുനില്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിക്ക് സാമ്പത്തിക വിഷയങ്ങള്‍ക്ക് അഞ്ച് പേരടങ്ങിയ ഉപദേശക സമിതിയെയും നിയമിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+