കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാര്‍! ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളില്ല,കാരണം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ എന്നാണ് ഡികെ ശിവകുമാര്‍ എന്ന നേതാവിനെ വിശേഷിപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്ലെല്ലാം പാര്‍ട്ടിയെ കരകയറ്റിയ നേതാവ് എന്നത് കൊണ്ട് കൂടിയാണ് ഡികെയ്ക്ക് ഇങ്ങനെയൊരു പേര് ലഭിച്ചതും. കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വലിയൊരു 'പ്രതിസന്ധി'യാണ്, ഒരു തരത്തില്‍ അഭിമാന പോരാട്ടാം.

കൂറുമാറിയ നേതാക്കള്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ ഡികെ ശിവകുമാര്‍ തന്നെ അവര്‍ക്കെതിരായ പോരാട്ടം നയിച്ച് പാര്‍ട്ടിയെ ഒരിക്കല്‍ കൂടി പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുമെന്നായിരുന്നു പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്

ക്രൈസിസ് മാനേജര്‍

ക്രൈസിസ് മാനേജര്‍

2018 ല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം തനിച്ച് നേടാന്‍ സാധിക്കാതിരുന്നതോടെയാണ് ജെഡിഎസുമായി കൈകോര്‍ത്ത് ബിജെപിയെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. അന്ന് ജെഡിഎസ് സഖ്യം എന്ന ആവശ്യം മുന്നോട്ട് വെച്ച നേതാക്കളില്‍ ഒരാളായിരുന്നു ഡികെ ശിവകുമാര്‍.

കോണ്‍ഗ്രസിനെ രക്ഷകന്‍

കോണ്‍ഗ്രസിനെ രക്ഷകന്‍

തുടര്‍ന്ന് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ അധികാരം തിരികെ പിടിക്കാന്‍ ബിജെപി നടത്തിയ ഓരോ ശ്രമങ്ങളേയും ചെറുത്ത് തോല്‍പ്പിക്കാന്‍ ഡികെ ശിവകുമാര്‍ എന്ന ക്രൈസിസിന് മാനേജര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എ മാരെ ബിജെപി റാഞ്ചിയപ്പോള്‍ മുംബൈയില്‍ വിമതരെ മെരുക്കാന്‍ പുറപ്പെട്ടതും ഇതേ ഡികെ തന്നെ.

ഡികെയുടെ അറസ്റ്റ്

ഡികെയുടെ അറസ്റ്റ്

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡികെയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിന് മുകളില്‍ ഡികെ അഴിക്കുള്ളില്‍ കഴിഞ്ഞു. ഇതിനിടയിലാണ് കര്‍ണാടകത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

വീണ്ടും തിരിച്ചടി

വീണ്ടും തിരിച്ചടി

ഡികെയുടെ ജയില്‍ വാസം കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിച്ച് ഡികെ പുറത്തെത്തിയതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലായി. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഡികെയ്ക്ക് സുപ്രധാന പദവികള്‍ വരെ ലഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

വലിയ റോള്‍ ഇല്ലെന്ന്

വലിയ റോള്‍ ഇല്ലെന്ന്

എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളില്ലെന്നാണ് ഡികെ ഇപ്പോള്‍ പ്രതികരിച്ചിരുന്നത്. തന്നെ അധിക ചുമതലകള്‍ ഒന്നും നേതൃത്വം ഏല്‍പ്പിച്ചിട്ടില്ലെന്നും ബെംഗളൂരവില്‍ മാധ്യമങ്ങളോട് ഡികെ പറഞ്ഞു.
ഇപ്പോഴത്തെ നിയമനടപടികള്‍ പരിഗണിച്ചാകും പാര്‍ട്ടി അത്തരമൊരു തിരുമാനം എടുത്തതെന്നായിരുന്നു ഡികെയുടെ പ്രതികരണം.

തിരുമാനിച്ചത് താനല്ല

തിരുമാനിച്ചത് താനല്ല

എന്നാല്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും ഡികെ വ്യക്തമാക്കി.യശ്വന്ത്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കെപിസിസി അധ്യക്ഷനും ചേര്‍ന്നാണ് തിരുമാനിച്ചതെന്നായിരുന്നു ഡികെയുടെ മറുപടി.

വിജയിക്കുമെന്ന്

വിജയിക്കുമെന്ന്

ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് പാര്‍ട്ടിയുടെ നിര്‍ണായകമായ പല യോഗങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം വിജയിക്കും എന്ന് മാത്രമാണ് തനിക്ക് ഇപ്പോള്‍ പറയാനുള്ളതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

വൊക്കാലിംഗ വോട്ടുകള്‍

വൊക്കാലിംഗ വോട്ടുകള്‍

ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഡികെ ശിവകുമാറിന്‍റെ അറസ്റ്റോടെ കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കാലിംഗ സമുദായത്തിന്‍റെ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു.

തെരുവിലിറങ്ങി

തെരുവിലിറങ്ങി

വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ഡികെ ശിവകുമാര്‍. ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം വൊക്കിലിംഗ സമുദായാംഗങ്ങളും തെരുവിലിറങ്ങിയിരുന്നു.

പിന്നില്‍ സിദ്ധരാമയ്യ?

പിന്നില്‍ സിദ്ധരാമയ്യ?

ഒരു ഘട്ടത്തില്‍ വൊക്കാലിംഗ സമുദായത്തെ ഭയന്ന് ശിവകുമാറിന്‍റെ അറസ്റ്റിനെതിരെ പരസ്യമായി പ്രസ്താവനകള്‍ നടത്താന്‍ പോലും ബിജെപി നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇത്തരം അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഡികെയുടെ വ്യക്തി പ്രഭാവം വോട്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്. അതേസമയം സിദ്ധരാമയ്യയുടെ ഇടപെടലാണ് ഡികെയുടെ പിന്‍മാറ്റത്തിന് കാരണമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.

English summary
I have no role in this by election says DK Shiva Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X