Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!

ദില്ലി: കടക്കെണിയില്‍ പെട്ട് താന്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വിജയ് മല്യ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് വിജയ് മല്യ രംഗത്ത് വന്നിരിക്കുന്നത്. ഒരു നിര ട്വീറ്റുകളിലൂടെ വിജയ് മല്യ തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് പറയുന്നു. തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്നു. ആകെ ബഹളമയം.

ഞാന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. താന്‍ ഒളിച്ചുകഴിയുകയുമല്ല - വിജയ് മല്യ നയം വ്യക്തമാക്കുന്നു. മാസത്തില്‍ പലതവണ വിദേശങ്ങളിലേക്ക് മല്യ യാത്ര ചെയ്യുന്നത് സാധാരണയാണ് എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു നിമിഷം മല്യ പറയുന്നത് കേള്‍ക്കാമെന്ന് ആര്‍ക്കും തോന്നും. സി ബി ഐയുടെ ലൂക്കൗട്ട് നോട്ടീസ് നിലനില്‍ക്കേയാണ് വിജയ് മല്യ രാജ്യം വിട്ടു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അഭ്യൂഹങ്ങളോട് മല്യ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നു. കാണൂ..

എന്റെ സഹായങ്ങള്‍ മറന്നുപോയോ

എന്റെ സഹായങ്ങള്‍ മറന്നുപോയോ

ഞാന്‍ നല്‍കിയ സഹായങ്ങള്‍, സൗകര്യങ്ങള്‍, താമസങ്ങള്‍ എന്നിവയെല്ലാം മാധ്യമ മുതലാളിമാര്‍ മറന്നുപോയോ. വര്‍ഷങ്ങളായി താനിത് തരുന്നു. എല്ലാ കണക്കുകളും കയ്യിലുണ്ട്. ടി ആര്‍ പി കൂട്ടാം എന്ന് കരുതി എന്ത് കള്ളത്തരവും എഴുതിവിടുകയാണോ

എഡിറ്ററ് ജയിലില്‍ പോകണം

എഡിറ്ററ് ജയിലില്‍ പോകണം

ടൈംസ് നൗവിന്റെ എഡിറ്റര്‍ സത്യത്തില്‍ ഇപ്പോള്‍ ജയിലില്‍ എത്തേണ്ട ആളാണ്. ജയിലിലെ ഭക്ഷണവും കഴിച്ച് അവിടത്തെ ഭക്ഷണവും കഴിച്ച് കഴിയണം. ലൈബറും സ്ലാന്‍ഡറും അടക്കമുള്ള അപകീര്‍ത്തി കേസുകളില്‍ പെട്ട്. അത്രമാത്രം സെന്‍സേഷണല്‍ ആയ കള്ളങ്ങളാണ് എഴുതി വിടുന്നത്.

നിയമത്തെ ബഹുമാനിക്കുന്നു

നിയമത്തെ ബഹുമാനിക്കുന്നു

രാജ്യസഭാംഗമെന്ന് നിലയില്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ ബഹുമാനിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പക്ഷേ മാധ്യമങ്ങളുടെ വിചാരണ വേണ്ട

ഞാനെന്തിന് സ്വത്ത് വെളിപ്പെടുത്തണം

ഞാനെന്തിന് സ്വത്ത് വെളിപ്പെടുത്തണം

താന്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്തിനാണത്. ബാങ്കുകള്‍ക്ക് എന്റെ ആസ്തി അറിയില്ലേ. അല്ലെങ്കില്‍ പാര്‍ലമെന്റില്‍ താന്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം പരിശോധിക്കാം.

മാധ്യമ വിചാരണയ്ക്ക് മുന്നില്‍

മാധ്യമ വിചാരണയ്ക്ക് മുന്നില്‍

മാധ്യമങ്ങള്‍ വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ സത്യവും വസ്തുതകളുമെല്ലാം ഈ ദുര്‍മന്ത്രവാദത്തില്‍ ചാമ്പലായിപ്പോകും - മാര്‍ച്ച് 11 പുലര്‍ച്ചെ എഴുതിയ ട്വീറ്റില്‍ വിജയ് മല്യ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+