Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയോടും അമിത് ഷായോടും ഞാന്‍ തര്‍ക്കിച്ചു; കാര്യങ്ങള്‍ കൈവിടുമെന്ന് ഗവര്‍ണര്‍, ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഒരു വര്‍ഷമായി കര്‍ഷകര്‍ സമരത്തിലാണ്. കൊവിഡില്‍ രാജ്യം വന്‍ പ്രതിസന്ധിയിലായ ഘട്ടത്തിലും അവര്‍ പിന്നോട്ട് പോയില്ല. ലക്ഷ്യം നേടിയേ മടങ്ങൂ എന്നാണ് സമര നേതാക്കള്‍ പറയുന്നത്. വര്‍ഷങ്ങളോളം കഴിഞ്ഞാലും ലക്ഷ്യം നേടുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും കര്‍ഷകരുടെ സ്വാധീനം ചെറുതല്ല.

സമരം ഈ രീതിയില്‍ തുടര്‍ന്നാല്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകരുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഗ്രാമത്തിലെ കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

താങ്ങുവില ഒഴിവാക്കുന്നതടക്കം മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ സമരം തുടങ്ങിയത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. ഒട്ടേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. സമരക്കാരും. അതിനിടെ പലപ്പോഴും സംഘര്‍ഷങ്ങളും ആക്രമണങ്ങളും സമരക്കാര്‍ക്ക് നേരെ നടന്നതും കൂടുതല്‍ വിവാദമായി.

2

കോര്‍പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കിയത് എന്നാണ് സമരക്കാരുടെ വിമര്‍ശനം. എന്നാല്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നിയമങ്ങളാണിതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സമരം ശക്തമായി തുടരവെയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് തിരഞ്ഞെടുപ്പ്.

3

കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള ഗ്രാമങ്ങള്‍ ഉത്തരേന്ത്യയില്‍ ഏറെയാണ്. ഇവിടെയെല്ലാം ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. കര്‍ഷകരുടെ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമരക്കാരുടെ ആവശ്യം അംഗീകരിക്കണമെന്നും മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആവശ്യപ്പെടാനുണ്ടായ കാരണവും ഇതുതന്നെയാണ്.

4

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിക്ക് വീണ്ടും അധികാരത്തില്‍ എത്താന്‍ സാധിക്കില്ലെന്ന് യുപിയിലെ കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടി. രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

5

തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍ പ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഞാന്‍ മീററ്റുകാരനാണ്. എന്റെ പ്രദേശത്ത് ബിജെപി നേതാക്കള്‍ക്ക് വരാന്‍ സാധിക്കില്ല. മുസഫര്‍നഗര്‍, ബഘ്പത് എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്ക് വരാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ എടുത്തുപറഞ്ഞു. കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശങ്ങളാണിതെല്ലാം.

6

ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ഇക്കാര്യത്തിലുള്ള തന്റെ നിലപാടും ഗവര്‍ണര് പദവിയും ചേര്‍ത്ത് പറയേണ്ടതില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജാട്ട് നേതാവാണ് മാലിക്. കര്‍ഷകരുടെ കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായെല്ലാം തര്‍ക്കിച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. വിളകളുടെ ന്യായവിലയ്ക്ക് നിയമപരമായ അംഗീകാരം സര്‍ക്കാര്‍ നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

7

പ്രധാനമന്ത്രിയോട് പരസ്യമായി ഞാന്‍ ഒന്നും പറയില്ല. എന്നാല്‍ വ്യക്തിപരമായി ചില കാര്യങ്ങള്‍ ധരിപ്പിക്കും. അവര്‍ക്ക് സിഖുകാരെ പറ്റി അറിയില്ല. നിരായുധരായ സിഖ് ഗുരുവര്യന്‍മാര്‍ മുഗര്‍ സാമ്രാജ്യത്തോട് പോരാടിയവരാണ്. അതുകൊണ്ട് അവര്‍ക്ക് വേവലാതിയുണ്ടാകേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. വിളകള്‍ക്ക് ന്യായ വില ഉറപ്പ് നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+