കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?

Google Oneindia Malayalam News

Recommended Video

cmsvideo
ഇത് എന്റെ ഘർ വാപസി ,മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് | Oneindia Malayalam

ഭോപ്പാല്‍: കര്‍ണാടകയിലും ഗോവയിലും തങ്ങലുടെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപിക്ക് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവാതെ കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെ മധ്യപ്രദേശിലും സമാനമായ സാഹചര്യമുണ്ടാവുമെന്ന് ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.

<strong>യെദ്യൂരപ്പക്കും ഇരിപ്പുറക്കില്ലേ.. പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്, 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍</strong>യെദ്യൂരപ്പക്കും ഇരിപ്പുറക്കില്ലേ.. പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്, 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍

അനുകൂലമായ സിഗ്നല്‍ ലഭിച്ചാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 24 മണിക്കൂറില്‍ നിലംപൊത്തുമെന്നായിരുന്നു ബിജെപി നേതാവ് ഗോപാല്‍ ഭാര്‍വയുടെ ഭീഷണി. മധ്യപ്രദേശ് നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് കൂടിയായ ഭാര്‍ഗവയുടെ പരാമര്‍ശം. ഇതിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി കമല്‍നാഥും രംഗത്ത് എത്തി. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാറിനെ താഴെ ഇറക്കി കാണിക്കെന്നായിരുന്നു കമല്‍നാഥിന്‍റെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനിരയിലെ രണ്ട് എംഎല്‍എമാരെ അടര്‍ത്തിമാറ്റി കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

രണ്ട് പേര്‍

രണ്ട് പേര്‍

കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി ഭീഷണി മുഴക്കിയിതിന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പായിരുന്നു മധ്യപ്രദേശ് നിയമസഭയിലെ രണ്ട് ബിജെപി എംഎഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തത്. സംസ്ഥാനത്ത് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ ബിജെപി എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍

ഇരുവരുടേയും വോട്ട് ലഭിച്ചതോടെ 231 അംഗ നിയമസഭയില്‍ 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പില്‍ പാസായത്. സ്പീക്കറെ കൂടാതെ 120 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിനുള്ളത്. സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്ത രണ്ട് ബിജെപി എംഎല്‍എമാരും മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന നാരായണ്‍ ത്രിപാഠി 2014ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു. വോട്ടെടുപ്പിന് പിന്നാലെ ഇവര്‍ പിന്നീട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരിയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. വൈകാതെ തന്നെ ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

ബിജെപിയില്‍ ബഹുമാനം ലഭിച്ചില്ല

ബിജെപിയില്‍ ബഹുമാനം ലഭിച്ചില്ല

ഇത് എന്‍റെ ഘര്‍വാപസിയാണെന്നാണ് വോട്ടെടുപ്പിന് പിന്നാലെ നാരായണ്‍ ത്രിപാഠി വ്യക്തമാക്കിയത്. എനിക്ക് വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല, രാഷ്ട്രീയം എന്‍റെ ബിസിനസുമല്ല. മൈഹാറിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം തുല്യതയും കുറച്ച് ബഹുമാനവും താന്‍ പ്രതീക്ഷികുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതൊന്നും ലഭിക്കില്ലെന്ന് എനിക്ക് മനസ്സിലായത്. പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നെറ്റിയില്‍ ഒരു കുറിവെക്കുകുയം ചില വാഗ്ദാനങ്ങള്‍ നല്‍കുകുയം ചെയ്യും. എന്നാല്‍ അതിന് ശേഷം നമ്മളെ തിരിഞ്ഞു നോക്കില്ലെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

ശരദ് കോള്‍

ശരദ് കോള്‍

ആദിവാസി വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള ഷാഹ്ദോളില്‍ നിന്നുള്ള എംഎല്‍എയാണ് ശരദ് കോള്‍. കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശരദ് കോള്‍ ബിജെപിയിലേക്ക് കൂടുമാറിയത്. ഇത്രയും പെട്ടെന്ന് അദ്ദേഹം തന്‍റെ കുടുംബത്തിലേക്ക് തിരിച്ചുവരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് ഷാഹാദോളില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കമല്‍നാഥ് സര്‍ക്കാറിന് കീഴില്‍

കമല്‍നാഥ് സര്‍ക്കാറിന് കീഴില്‍

10 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച ആരേയും അംഗീകരിക്കാന്‍ ബിജെപിക്ക് നേതാക്കള്‍ക്ക് സാധിക്കില്ല. ഞാന്‍ എന്‍റെ കുടുംബത്തിലേക്ക് മടങ്ങുകയാണ്. കമല്‍നാഥ് സര്‍ക്കാറിന് കീഴില്‍ എന്‍റെ പ്രദേശം അതിവേഗം വികസനം കാണുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നയാരുന്നു വോട്ടെടുപ്പിന് പിന്നാലെ ശരദ് കോള്‍ പ്രതികരിച്ചത്. വിമത എംഎല്‍എമാരെ അടര്‍ത്തി മാറ്റി കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്തിയ ബിജെപിക്ക് ചെറുതെങ്കിലും ഒരു തിരിച്ചടി കൊടുക്കാന്‍ കഴിഞ്ഞുവെന്ന് ആശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വമിപ്പോള്‍.

കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടും

കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടും

മധ്യപ്രദേശിലെ കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിവിടുമെന്ന അവകാശവാദവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. നിരവധി ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ അവകാശപ്പെടുന്നത്. അവര്‍ അകത്തോ പുറത്തോ എന്നുള്ള രീതിയില്‍ നിലയുറപ്പിക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ അവര്‍ കോണ്‍ഗ്രസിലേക്ക് കടന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

അതിനിടെ നരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ബിജെപി സ്വാധീനിക്കുന്നതിന് തടയിടാനാണ് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. എംഎല്‍എമാര്‍ ഇന്ന് മുഖ്യമന്ത്രി കമല്‍നാഥിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

English summary
I have returned to my family say Who Voted for Kamal Nath Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X