കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് പരാതിക്കാരി

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പരാതിയില്‍ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി അന്വേഷണം പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത വാര്‍ത്തയാണ് കഴിഞ്ഞദിവസം വന്നത്. ഈ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുപ്രീംകോടതി എടുത്ത നിലപാട്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് പരാതിക്കാരി.

Ranj

റിപ്പോര്‍ട്ട് തനിക്ക് ലഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ഇതിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് പരാതിക്കാരി പറയുന്നു. സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി അന്വേഷണത്തില്‍ നിന്ന് തന്നെ അവഗണിച്ചു. റിപ്പോര്‍ട്ട് പരസ്യമാക്കണം. ജോലി സ്ഥലത്ത് നടക്കുന്ന പീഡനങ്ങള്‍ക്കെതിരായ നിയമ പ്രകാരം റിപ്പോര്‍ട്ട് പരാതിക്കാരിക്ക് നല്‍കണം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും തന്റെ ഭാഗം പരിഗണിച്ചില്ല. തുടര്‍ന്നാണ് നീതി ലഭിക്കില്ലെന്ന് ബോധ്യമായതും പരാതി പിന്‍വലിച്ചതും. രഹസ്യനടപടിക്രമങ്ങളുടെ വേളയില്‍ പോലും തനിക്ക് അഭിഭാഷകന്റെ സഹായം അനുവദിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അവര്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞാഴ്ച പരാതിയില്‍ നിന്ന് പിന്‍മാറുകയു ചെയ്തു. എങ്കിലും സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി അന്വേഷണം തുടരുകയും കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സുപ്രീംകോടതി പരിസരത്ത് വന്‍ പ്രതിഷേധമുണ്ടായിരുന്നു. വനിതാ അഭിഭാഷകരും സര്‍ക്കാരിതര സംഘടനകളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണത്തില്‍ സുതാര്യതയില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്. പ്രതിഷേധം കണക്കിലെടുത്ത് സുപ്രീംകോടതി പരിസരത്ത് 144 പാസാക്കുകയും ചെയ്തിരുന്നു.

English summary
I Have Right To The Inquiry Report: Woman, Who Complained Against Chief Justice, Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X