കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മൾ തിരിച്ചുവരും,എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം'; രാഹുൽ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ ഏകപക്ഷീയമായാണ് തിരുമാനം കൈക്കൊളളുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യം തിരിച്ച് വരും. രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് തനിക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ഒരു സർക്കാരാണ് നമ്മുക്കുള്ളത്. കൂടിയാലോചനകൾ ഇല്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിന്റെ അനന്തരഫലം നാം കണ്ടു. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായി ആയിരത്തോളം കിലോമീറ്റർ താണ്ടി സ്വദേശത്തേക്ക് മടങ്ങുന്നത്. ഈ ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിച്ച സർക്കാർ പരാജയമാണ്, രാഹുൽ പറഞ്ഞു.

11-rahul-gan

കൊവിഡിനെതിരെ ഞങ്ങൾ പോരാടുകയാണ്. എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം. ആയിരക്കണക്കിന് വർഷമായി അതിന്റെ ഡിഎൻഎ എങ്ങനെയാണെന്ന് എനിക്ക് അറിയാം. അത് ഒരിക്കലും മാറ്റാനാകില്ല. ഒരു മോശം അവസ്ഥയിലാണ് നാം കടന്ന് പോകുന്നത്. കൊവിഡ് കാലം എന്നത് ഭീകരമായ പ്രതിസന്ധിയാണ്. എന്നാൽ പ്രതിസന്ധിക്കുശേഷം പുതിയ ആശയങ്ങൾ ഉയർന്നുവരുന്നുണ്ട്. ആളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ സഹകരിക്കുന്നുണ്ട്. ഒന്നിച്ച് നില്‍ക്കുന്നതിന്റെ ഗുണമെന്താണെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നുണ്ട്, രാഹുൽ ഗാന്ധി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി ലോകത്തിലെ അധികാര സന്തുലിതാവസ്ഥയെ എങ്ങനെ മാറ്റി മറിക്കുമെന്ന് രാഹുൽ ബേൺസിനോട് ചോദിച്ചു. കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങൾ ലോകരാജ്യങ്ങൾ മാറ്റിവെയ്ക്കുമെന്നും കാരണം ഇതുപോലുള്ളവ എല്ലാവരുടേയും നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ബേണസ് പറഞ്ഞു. 17 വർഷത്തിനിടയിൽ ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണിത്. മുന്നോട്ടുള്ള നാളുകളിൽ സ്ഥിതി കൂടുതൽ വഷളായേക്കാം. ഒന്നിച്ച് നിന്ന് പോരാടാനാകുമോയെന്നതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi Trying To Exploit Narendra Modi's Weakness | Oneindia Malayalam

കൊറോണ വൈറസ് പ്രതിസന്ധി ലോകക്രമത്തെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്ന് ഗാന്ധി ബേൺസുമായി ചർച്ച നടത്തി. അമേരിക്കൻ ഐക്യനാടുകളിലെ വംശീയത ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ്മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്, കൊടുമുടികള്‍ അവള്‍ കീഴടക്കും; കുറിപ്പ്

'വിവാഹ വാർഷികത്തിൽ വീണയെ പർദ്ദ ഇടിയിക്കുന്നവരോട്; മുഹമ്മദ് റിയാസിന്റെ കുടുംബത്തെ കുറിച്ച് പറയാം''വിവാഹ വാർഷികത്തിൽ വീണയെ പർദ്ദ ഇടിയിക്കുന്നവരോട്; മുഹമ്മദ് റിയാസിന്റെ കുടുംബത്തെ കുറിച്ച് പറയാം'

ബിജെപി നീക്കം പൊളിക്കും,കെസി വേണുഗോപാൽ ജയിച്ചിരിക്കും;ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്ബിജെപി നീക്കം പൊളിക്കും,കെസി വേണുഗോപാൽ ജയിച്ചിരിക്കും;ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

English summary
I know about the DNA of my country says Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X