കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ക്ക് തന്നോട് ദേഷ്യമാണെന്ന് അറിയാം,മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: കൊറോേണയുടെ സാഹചര്യത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തന്നോട് പലര്‍ക്കും ദേഷ്യം തോന്നിയിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാരണം നിങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. ഇന്ന് നമ്മള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കൊറോണയോട് പേരാടുകയാണ്. ഇതില്‍ നമ്മള്‍ പൂര്‍ണമായും വിജയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

man ki baat

ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പേരാടുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് ലോക്ക് ഡൗണിനിടെ സ്വീകരിക്കേണ്ടി വന്നത്. എന്നാല്‍ ചിലര്‍ ലോക്ക് ഡൗണിനിടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിനിടെ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച പ്രധാനമന്ത്രി ക്വാറന്റീന്‍ അല്ലാതെ കോറോണയ്ക്ക് ഒരു പരിഹാരവുമില്ലെന്ന് പറഞ്ഞു.

രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അവശ്യമായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാം. ക്ഷമിക്കണം. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകം മൊത്തം ലോക്ക് ഡൗണിലാണ്. കുറച്ച് ദിവസങ്ങള്‍ക്കൂടി സഹിക്കേണ്ടിവരും. ലക്ഷ്മണ രേഖ നിങ്ങള്‍ ലംഘിക്കരുതെന്നും മോദി പറഞ്ഞു. നിങ്ങളുടെ വീടിന്റെ വാതിലാണ് ലക്ഷ്മണ രേഖ എന്ന് മോദി ദിവസങ്ങള്‍ക്ക് മുമ്പ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. കൊറോണക്കെതിരെ പോരാടുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും മോദി പറഞ്ഞു.

English summary
I Know People Angry At Me for Lock Down PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X