കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തോല്‍ക്കുമെന്ന് 2014ലേ അറിയാമായിരുന്നു... അമേഠി പിടിച്ചത് ഇങ്ങനെയെന്ന് സ്മൃതി ഇറാനി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇത്തവണ ബിജെപി വമ്പന്‍ ജയം നേടിയിരിക്കുകയാണ്. 2014ല്‍ രാഹുലിന് മുന്നില്‍ വീണ സ്മൃതി ഇറാനി എല്ലാവരെയും ഞെട്ടിച്ചാണ് വമ്പന്‍ ജയം നേടിയത്. ഇതിന് കാരണം അവര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 2014ല്‍ ഭൂരിപക്ഷം കുറഞ്ഞപ്പോഴേ അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമെന്ന് തനിക്കറിയാമായിരുന്നെന്ന് സ്മൃതി പറഞ്ഞു.

1

ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചല്ല പ്രചാരണം നടത്തിയത്. പകരം ഒരു ഉത്തരവാദിത്വം നല്‍കിയിട്ടും അത് നിറവേറ്റാന്‍ സാധിക്കാത്ത ഒരാളെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയുടെ കഠിന ശ്രമങ്ങളാണ് അമേഠിയില്‍ ഉണ്ടായത്. 2014ല്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. മണ്ഡലത്തില്‍ ഓരോ ബിജെപി പ്രവര്‍ത്തകനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

55000 വോട്ടിലധികം വരുന്ന ഭൂരിപക്ഷത്തിനാണ് രാഹുലിനെ സ്മൃതി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ നിത്യ സാന്നിധ്യമായതും ചില കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതുമാണ് സ്മൃതിയുടെ ജയത്തിന് കാരണമായത്. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായത് കൊണ്ട് സ്വന്തം മണ്ഡലത്തില്‍ വേണ്ടത്ര പ്രചാരണം നടത്താന്‍ സാധിച്ചിരുന്നില്ല. രാഹുല്‍ വയനാട്ടില്‍ കൂടുതല്‍ കേന്ദ്രീകരിച്ചതും വന്‍ തിരിച്ചടിയായി.

ഇതൊരു നാഴികക്കല്ലാണ്. ഏത് മണ്ഡലവും പിടിക്കാന്‍ സാധിക്കുമെന്ന് ഇതിലൂടെ തെളിയിക്കാനായി. 2014ല്‍ രാഹുല്‍ തോല്‍ക്കുമെന്ന സൂചന 2017ല്‍ ശക്തമായി. 2019ല്‍ ഞങ്ങളത് യാഥാര്‍ഥ്യമാക്കിയെന്നും സ്മൃതി ഇറാനി പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണം വന്‍ തിരിച്ചടിയായെന്നാണ് വ്യക്തമാകുന്നത്. അതേസമയം വിജയത്തില്‍ സ്മൃതിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചിരുന്നു.

കോട്ടയത്ത് വമ്പന്‍ വിജയം നേടി തോമസ് ചാഴിക്കാടന്‍.... കേരള കോണ്‍ഗ്രസിന് ആശ്വാസം!!കോട്ടയത്ത് വമ്പന്‍ വിജയം നേടി തോമസ് ചാഴിക്കാടന്‍.... കേരള കോണ്‍ഗ്രസിന് ആശ്വാസം!!

English summary
i know rahul gandhi will loose in amethi says smriti irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X